ബദിയടുക്കയിൽ സി.പി.എം ഓഫീസിന്റെ ഫർണ്ണീച്ചറും മറ്റു ഉപകരണങ്ങളും തകർത്തു


ബദിയടുക്ക ജനുവരി 08.2018 ● ബദിയടുക്കയിൽ സിപിഎം ലോക്കൽകമ്മിറ്റി ഓഫീസിൽ കയറി ഫർണ്ണീച്ചറുകളും മറ്റു ഉപകരണങ്ങളും തകർത്തു. തിങ്കളാഴ്ച്ച അർദ്ധരാത്രിയോടെയാണ് സംഭവം. രാത്രി 9 മണി വരെ ഓഫീസിൽ ആളുകൾ ഉണ്ടായിയിരുന്നു. ഹാളിനകത്തുള്ള സി.ഐ.ടി യുടെ രേഖകൾ സൂക്ഷിക്കുന്ന അലമാരയും ഫർണ്ണീച്ചറുകളും, ടിവി, കൊടിമര, രക്തസാക്ഷിസ്തൂപം എന്നിവയാണ് തകർത്തത്. പുലർച്ച ഓഫീസിലെത്തിയ പ്രവർത്തകരാണ് ശ്രദ്ധയിൽ പെട്ടത്. ബദിയടുക്ക പൊലീസ് സ്ഥലത്തെത്തി ഓഫീസ് പരിസരത്തെ സിസിടിവി ക്യാമറകൾ പരിശോധനക്കായി എടുത്തു. ലോക്കൽ സെക്രട്ടറി കെ.ജഗനാാഥഷെട്ടി പോലീസില്‍ പരാതി നൽകി. നേരത്തെയും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. പൊലീസിൽ പരാതിപ്പെട്ടെങ്കിലും ശരിയായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തിയിരുന്നില്ലെന്ന് സി പി .എം കുറ്റപെടുത്തി.

അക്രമവിവരമറിഞ്ഞ് നേതാക്കളും പ്രവർത്തകരും സംഭവസ്ഥലത്തി. ഇതിൽ പ്രതിഷേധിച്ച് ചെവ്യാഴ്ച്ച വൈകീട്ട് പ്രകടനം നടത്തുമെന്ന് ലോക്കൽ സെക്രട്ടറി അറിയിച്ചു.

badiyadukka-cpm