ബചാവോ ഉപ്പള റെയിൽവേ സ്റ്റേഷൻ സമരം ശക്തമാകുന്നു ; ഉപ്പള റെയിൽവേ സ്റ്റേഷൻ അടച്ച് പൂട്ടൽ വ്യാമോഹം മാത്രം: പി. കെ. കുഞ്ഞാലികുട്ടി എം.പി


ഉപ്പള, ജനുവരി 24.2019 ●   അടച്ച് പൂട്ടൽ ഭീഷണി നേരിടുന്ന ഉപ്പള റെയിൽവേ സ്റ്റേഷൻ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ മഞ്ചേശ്വരം താലൂക് കമ്മിറ്റി നടത്തുന്ന അനിശ്ചിത കാല സമരം 24 ദിവസം പിന്നിട്ടു. ഉപ്പള റെയിൽവേ സ്റ്റേഷൻ അടച്ച് പൂട്ടൽ അധികൃതരുടെ വെറും വ്യാമോഹം മാത്രമെന്നും, അത്തരം നടപടികളെ ശക്തിയുക്തം എതിർക്കുമെന്നും സമരം  ഉദ്ഘാടനം ചെയ്ത P.K.കുഞ്ഞാലികുട്ടി MP മുന്നറിയിപ്പ് നൽകി. ഇത് സംബന്ധിച്ച്‌  സമരസമിതി നേതാക്കളോടൊപ്പം കേന്ദ്ര റെയിൽവേ മന്ത്രിയെ കാണുമെന്നും സമരത്തിന് മുസ്ലിം ലീഗ്  പൂർണ്ണ പിന്തുണ അറിയിക്കുന്നതായും  MP പറഞ്ഞു.
HRPM ജില്ലാ സെക്രട്ടറി കെ. ബി. മുഹമ്മദ്‌ കുഞ്ഞി സ്വാഗതം പറഞ്ഞു. HRPM സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ കൂക്കൾ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സമര സമിതി ചെയർമാൻ കെ. എഫ്. ഇഖ്ബാൽ ഉപ്പള MP ക്ക്‌ ആവശ്യങ്ങളടങ്ങിയ നിവേദനം സമർപ്പിച്ചു. എൻ.എ.നെല്ലിക്കുന്ന് MLA,  മുൻ മന്ത്രി സി. ടി. അഹമ്മദലി, കല്ലട്ര മാഹിൻ ഹാജി, T.A.മൂസ, യു. കെ. യൂസഫ്‌, ഹാഷിം ബംബ്രാണി,  ജമീല അഹ്മദ്, നാസർ ചെർക്കളം, മെഹമൂദ് കൈകമ്പ, കോസ്മോസ് ഹമീദ്, രാഘവ ചേരാൽ, ശരീഫ് മുഗു,അബു തമാം, ഗോൾഡൻ റഹ്മാൻ, മജീദ് പച്ചമ്പളം, കൊട്ടാരം അബൂബക്കർ, ബദ്‌റുദ്ദിൻ KMK, ഇബ്രാഹിം മോമിൻ, ഉഷ പ്രസംഗിച്ചു.
keyword :bachaoupalarailwaystationstraikisstrong-uppalarailwaystationshut-lockisonlywishfullthinking-PKkunjalikutyyMP