ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങിയവരെ അക്രമിച്ചു

കുമ്പള ജനുവരി 08.2018 ● ജോലി കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയായിരുന്ന യുവാക്കളെ അക്രമിച്ചതായി പരാതി. മുളിയടുക്കയിലെ ജയപ്രകാശ്(24), സചിൻ (22) എന്നിവരെയാണ് ബൈക്ക് തടഞ്ഞു നിർത്തി ആക്രമിച്ചത്. ഞായറാഴ്ച രാത്രി 7.30 മണിയോടെ കൊടിയമ്മ പള്ളിക്കടുത്ത് വച്ചാണത്രെ അക്രമിക്കപ്പെട്ടത്. ഇരുപതോളം പേർ ചേർന്ന് മർദ്ദിച്ചുവെന്നാണ് പരാതി. ഇരുവരും കാസറഗോഡ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

Attacked