ഹർത്താൽ അക്രമ സംഭവങ്ങളിൽ ആറ് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു


കുമ്പള: ജനുവരി 05.2019. വ്യാഴാഴ്ച സംഘപരിവാർ ആഹ്വാനം ചെയ്ത സംസ്ഥാന ഹർത്താലുമായി ബന്ധപ്പെട്ട് കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ ഉണ്ടായ വിവിധ അക്രമസംഭവങ്ങളിൽ പൊലീസ് ആറ് കേസുകൾ കൂടി  രജിസ്റ്റർ ചെയ്തു. 
      
ബന്തിയോട് പ്രേമയുടെ വീടിന് നേരെ കല്ലെറിയുകയും കാറ് തകർക്കുകയും ചെയ്ത സംഭവത്തിലും, ഇവരുടെ അയൽക്കാരൻ സദാനന്ദന്റെ വീടാക്രമിച്ച  കേസിലും പ്രേമയുടെ പരാതിയിൽ കണ്ടാലറിയാവുന്ന അമ്പതോളം പേർക്കെതിരെ പൊലീസ്കേസെടുത്തു. ബൈക്കിലും കാറ്റിലുമെത്തിയ  സംഘം വീടിന് കല്ലെറിഞ്ഞതായ നാരായണമംഗലത്തെ ഹേമചന്ദ്രന്റെ പരാതിയിൽ അമ്പതോളം പേർക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. 

ബന്തിയോട് ബീഫാത്തിമയുടെ വീടിന് കല്ലെറിഞ്ഞ സംഭവത്തിൽ സന്ദീപ്, അനിൽ എന്നിവർക്കെതിരെയും നയാബസാർ അമ്പാറിലെ ട്യൂഷൻ സെൻറർ അക്രമിച്ച കേസിൽ ഉടമ മുജാഹിർ ഹുസൈന്റെ പരാതിയിൽ ഒരു സംഘം ആളുകൾക്കെതിരെയും പൊലീസ് കേസെടുത്തു.

ഷിറിയയിൽ ചരൺ രാജിനെ തടഞ്ഞു നിർത്തി അക്രമിച്ചതിന് കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസെടുത്തു. നാരായണമംഗലത്ത് വച്ച് കാർ തടഞ്ഞു നിർത്തി മർദിച്ചതിന് ഉപ്പളയിലെ മുബാറക്ക് ഫൈസലിന്റ പരാതിയിൽ മുപ്പതു പേർക്കെതിരെ  കേസെടുത്തു.

kumbla, kasaragod, kerala, news, transit-ad, Attack on harthal day; 6 more cases registered.