ആലംപാടി വഫാസ ഹെറിട്ടേജിൽ ആസ്‌ക് ആലംപാടിക്ക് ആദരവ്


ആലംപാടി:ജനുവരി 21 ,2019  ആലംപാടി വഫാസ ഹെറിട്ടേജിൽ ഗൃഹപ്രവേശന ചടങ്ങിനോടനുബന്ധിച്ചു നടന്ന സ്നേഹവിരുന്നിൽ ആസ്‌ക് ആലംപാടിക്ക് അനുമോദനം . ആലംപാടി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബി( ആസ്‌ക് ആലംപാടി )ന്റെ  സാമൂഹിക സാംസ്ക്കാരിക
ജീവകാരുണ്യ രംഗത്തും നാടിൻറെ വികസന രംഗത്തും നിസ്വാര്‍ത്ഥമായ സേവനം മുൻനിർത്തിയാണ് ആദരവെന്ന് എ.എം ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് ആലംപാടി പറഞ്ഞു.ചടങ്ങിൽ കെ.എസ് സയ്യിദ് അലി തങ്ങൾ കുമ്പോൽ ആസ്‌ക് പ്രസിഡണ്ട് സലീം ആപയ്ക്ക് ഉപഹാരം സമർപ്പിച്ചു.ബേക്കൽ എസ്‌ ഐ വിനോദ്‌ കുമാര് ,എം.സി ഖമറുദ്ധീൻ ,
മാധ്യമ-സാമുഹ്യ പ്രവർത്തകൻ എബി കുട്ടിയാനം ,ഖയ്യും മാന്യ ,എ അബ്ദുല്‍ റഹ്മാന്‍ വികസനം,  ആസ്‌ക് ജി സി സി ജനറൽ സെക്രട്ടറി അദ്ര മേനത്ത് ,ബഷീർ എം.എം തുടങ്ങിവർ പങ്കെടുത്തു
keywords : ask almpady vafasa heritage