ബേക്കലില്‍ പുതുവത്സരാഘോഷത്തിനിടെ സംഘർഷം; എ എസ് ഐയ്ക്ക് വെട്ടേറ്റു


കാസര്‍ഗോഡ്: ജനുവരി 01.2019. ബേക്കലില്‍ പുതുവത്സരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിൽ എ  എസ് ഐയ്ക്ക് വെട്ടേറ്റു.   ചൊവ്വാഴ്ച പുലർച്ചേ മൂന്നരയോടെയാണ് സംഭവം. അക്രമണ സ്ഥലത്തേക്ക് പോയ പൊലീസ് വാഹനത്തിൽ രണ്ടു പേർ മാത്രമാണുണ്ടായിരുന്നത്. ഇവർ പുറത്തിറങ്ങിയ  സമയത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബേക്കൽ സ്റ്റേഷനിലെ എ എസ് ഐ ജയരാജനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

kasaragod, kerala, news, jhl builders ad, ASI assaulted in Bekal; hospitalized.