ഹർത്താൽ ദിനത്തിൽ മദ്രസാധ്യാപകനെ വധിക്കാൻ ശ്രമിച്ച കേസിൽ 5 പേർ അറസ്റ്റിൽ

Image result for arrested clipartഉപ്പള ജനുവരി 09.2018 ● സംഘപരിവാർ ഹർത്താൽ ദിനത്തിൽ ബായാറിൽ മദ്രസാധ്യാപകനെ വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ച് പേരെ പൊലീസ‌് അറസ‌്റ്റ‌് ചെയ‌്തു. സം‌ഘ‌്പരിവാർ പ്രവർത്തകരായ പ്രകാശ് എന്ന പച്ചു, ചനിയ, ലോകേഷ്, ഭുവനേഷ്, ജയപ്രകാശ് എന്നിവരെയാണ് സിഐമാരായ സിബി തോമസ്, പ്രേംസദൻ, മഞ്ചേശ്വരം എസ്ഐ ഷാജി, എഎസ്ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ‌്റ്റ‌് ചെയ‌്തത‌്. 

ബായാറിൽ മുളിഗദ്ദെയിലെ അബ്ദുൾ കരീമാണ‌് അക്രമത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ അബ്ദുൾ കരീം മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ‌്. സംഭവത്തിന‌് ശേഷം ഒളിവിൽപോയ പ്രതികളെ പൊലീസ‌് നടത്തിയ അന്വേഷണത്തിൽ പിടികൂടുകയായിരുന്നു. വധശ്രമത്തിനും വർഗീയ സംഘർമുണ്ടാക്കാനും ശ്രമിച്ചതിനുമാണ‌് കേസ‌്. അറസ‌്റ്റിലായവരെ കൊടതി റിമാൻഡ‌്ചെയ‌്തു. 

കേസിൽ കൂടുതൽ പ്രതികളെ പിടികൂടാനുണ്ട‌്. സംഭവസ്ഥലത്തെ സിസി ടിവി ക്യാമറ പോലീസ് പരിശോധിച്ചു വരികയാണ്. ശബരിമല വിഷയത്തിന്റെ മറവിൽ വർഗീയ സംഘർഷങ്ങൾക്കാണ് സംഘ്പരിവാർ മഞ്ചേശ്വരത്ത‌് ആസൂത്രണം ചെയ‌്തത‌്. 

ഹർത്താൽ ദിനത്തിൽ ഉപ്പളയിലും ബന്തിയോടും മറ്റുമുണ്ടായ അക്രമത്തിൽ പൊലീസുകാരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. വിവിധ സംഭവങ്ങളിൽ കേസെടുത്ത പൊലീസ‌് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ‌്.