കുമ്പളയിൽ ചൂതാട്ട കേന്ദ്രത്തിൽ റെയ്ഡ് 34,000 രൂപ കണ്ടെടുത്തു. 49 പേർ അറസ്റ്റിൽ


കുമ്പള, ജനുവരി 30.2019 ● കുമ്പളയിൽ ചൂതാട്ട കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ 49 പേരെ അറസ്റ്റ് ചെയ്തു. 33,970 രൂപ കണ്ടെടുത്തു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം.
കുമ്പള ശാന്തിപ്പള്ളത്തെ പണിതീരാത്ത വീട് കേന്ദ്രീകരിച്ച് വൻ ചൂതാട്ടം നടക്കുന്നതായി ജില്ലാ പൊലീസ് ഉപമേധാവിക്ക് ലഭിച്ച വിവരത്തെത്തുടർന്ന് കുമ്പള സി ഐ കെ.പ്രേം സദന്റെ നേതൃത്വത്തിലാണ് റെയ്ഡ്. കാലങ്ങളായി ഈ പ്രദേശത്ത് നടന്നു വന്നിരുന്ന ചൂതാട്ടത്തിന് കുറച്ചു കാലമായി വിരാമമായിതുന്നുവെന്നും എന്നാൽ ഈയിടെയായി ചൂതാട്ട സംഘം വീണ്ടും തലപൊക്കിയതായും നാട്ടുകാർ പറയുന്നു. പ്രദേശത്ത് പല സ്ഥലങ്ങളിൽ മാറി മാറി ചൂതാട്ടം പതിവാണെന്നും നാട്ടുകാർ പറഞ്ഞു.
keyword :arrested-49people-raid-kumblagamblingcenter-recovered34000