ആരിക്കാടി പള്ളി ഇമാം നിര്യാതനായി

കുമ്പള, ജനുവരി 28.2019 ● ആരിക്കാടി ജങ്ഷനിലെ നൂറാനി മസ്ജിദിൽ ദീർഘകാലമായി ഇമാം ആയിരുന്ന പി കെ നഗറിലെ അബ്ദുര്‍ റഷീദ് മുസ്ലിയാര്‍ (68) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് മംഗളുരുവിലെ സ്വകാര്യാശുപത്രിയില്‍ ഒരു മാസത്തോളമായി ചികിത്സയിലായിരുന്ന ഇദ്ദേഹം തിങ്കളാഴ്ച രാവിലെ സ്വവസതിയില്‍ വെച്ചാണ് നിര്യാതനായത്.ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് ഹനീഫ് സഅദി (മുദരിസ്, ആരിക്കാടി), ഉമറുല്‍ ഫാറൂഖ് സഖാഫി, യഅ്ഖൂബ്, ഖാലിദ്, സൈനബ, സുഹറ. മരുക്കള്‍: മൊയ്തീന്‍ ഹനീഫി, നൗഷാദ്, സറീന, ഹാജറ. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി മുസ്ലിയാര്‍, ഖദീജ, സൈനബ, പരേതനായ മുഹമ്മദ് ഹാജി. മയ്യിത്ത് കുമ്പോല്‍ തങ്ങള്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു.
keyword :arikkadimasjidimamwasdied