ആലപ്പാട് കരിമണൽ ഖനനം ;സമരത്തിന് ഐക്യദാർഢ്യവുമായി മൊഗ്രാൽ ദേശീയവേദി സായാഹ്ന ധർണ്ണ നടത്തി
മൊഗ്രാൽ, ജനുവരി 28.2019 ● ആലപ്പാട് ദേശത്തിന്റെ സംരക്ഷണം ആവശ്യപ്പെട്ട് പ്രദേശവാസികൾ കഴിഞ്ഞ 80 ദിവസത്തോളമായി നടത്തിവരുന്ന കരിമണൽ ഖനനത്തിനെതിരെയുള്ള സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച് മൊഗ്രാൽ ദേശീയവേദിയുടെ ആഭിമുഖ്യത്തിൽ മൊഗ്രാൽ ടൗണിൽ സായാഹ്ന ധർണ്ണ നടത്തി.
പരിസ്ഥിതി ആഘാതം സംബന്ധിച്ച് പഠിച്ച സമിതി 2018 ഫെബ്രുവരി രണ്ടിന് സർക്കാരിന് സമർപ്പിച്ച ശുപാർശ നടപ്പിലാക്കുംവരെ ഖനനം തടയണമെന്നാവശ്യപ്പെട്ടിട്ടുകൊണ്ടുള്ള ഹരജിയിൽമേൽ ഹൈക്കോടതി സർക്കാരിന് നോട്ടീസ് നൽകിയ സാഹചര്യത്തിൽ ഖനനം നിർത്തിവെക്കണമെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകനും, ജില്ലയിലെ സമര നായകനുമായ അമ്പലത്തറ കുഞ്ഞികൃഷ്ണൻ ആവശ്യപ്പെട്ടു. ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ ദേശീയവേദി പ്രസിഡന്റ്‌ എ.എം സിദ്ദിഖ് റഹ്മാൻ, അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ അബ്ദുൽ ഖാദർ ചട്ടഞ്ചാൽ, എം.എം റഹ്‌മാൻ, എം.എ മൂസ, സി.എച്ച് ഖാദർ, എച്ച്. എം കരീം, അഷ്‌റഫ്‌ പെർവാഡ്, പി.വി അൻവർ, നാസിർ മൊഗ്രാൽ, മുഹമ്മദ്‌ അബ്‌കോ, നാഫിഹ് മൊഗ്രാൽ, കെ.പി മുഹമ്മദ്‌ എന്നിവർ പ്രസംഗിച്ചു.. റിയാസ് മൊഗ്രാൽ സ്വാഗതവും, വിജയ കുമാർ നന്ദിയും പറഞ്ഞു.
ഫോട്ടോ അടിക്കുറിപ്പ് : ആലപ്പാട് സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച് മൊഗ്രാൽ ദേശീയവേദി സംഘടിപ്പിച്ച സായാഹ്‌ന ധർണ്ണ അമ്പലത്തറ കുഞ്ഞികൃഷ്ണൻഉദ്ഘാടനം ചെയ്യുന്നു.
keyword :alappadblacksandmining-condectedasayahnadarnna-tosolidaritywiththestruggle-bymogralnationalfield