സോഷ്യൽ മീഡിയകളിൽ തനിക്കെതിരെ പ്രചരിക്കുന്നത് തെറ്റായ വർത്തകളെന്നു എ കെ എം അഷ്‌റഫ്


കുമ്പള ജനുവരി 13.2019 : കുമ്പളയിലും മഞ്ചേശ്വരത്തും ചേർന്ന സർവകക്ഷി സമാധാന യോഗത്തിൽ താൻ പറഞ്ഞതായി പ്രചരിക്കുന്ന കാര്യങ്ങൾ വാസ്തവ വിരുധ്ധമാണെന്നു മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ എ കെ എം അഷ്‌റഫ് അറിയിച്ചു. വര്ഷങ്ങളായി പൊതു രംഗത്ത് പ്രവർത്തിക്കുന്ന തന്റെ രാഷ്ട്രീയ നിലപാടുകൾ മഞ്ചേശ്വരം മണ്ഡലത്തിലെ ജനങ്ങൾക്കറിയാമെന്നും അതിനാൽ തന്നെ പ്രബുദ്ധരും മതേരത വാദികളുമായ മുഴുവൻ ജനങ്ങളും ഇത് തള്ളിക്കളയുമെന്നും അദ്ദേഹം വ്യക്തമാക്കി.

പേരുവെക്കാതെയുള്ള ഫേസ് ബുക്ക് പോസ്റ്റുകളാണ് പ്രചരിക്കുന്നത്. പോസ്റ്റിനു ചുവടെ മഞ്ചേശ്വരം മണ്ഡലത്തിലെ ഒരു വോട്ടർ എന്നാണ് എഴുതിയിരിക്കുന്നത്.അതിനാൽ തന്നെ ഇതിനു പിന്നിൽ സംഘ്പരിവാരടക്കമുള്ള ഏതു വിഭാഗത്തിലുള്ളവരുമാകാം. മീഡിയകളിൽ പ്രചരിക്കുന്ന ഇത്തരം പ്രചാരണങ്ങളെ തള്ളിക്കളഞ്ഞു തുളുനാടിന്റെ മതേതരത്വവും സമാധാനവും നിലനിർത്താൻ പരമാവധി പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാർത്ഥി രാഷ്ട്രീയത്തിലുള്ള സമയം മുതൽ ബി ജെ പി സംഘപരിവാർ രാഷ്ട്രീയത്തിനെതിരായിരുന്നു. കോളേജ് തിരഞ്ഞെടുപ്പുകളിൽ മൂന്നു വർഷവും എ ബി വി  പിക്കെതിരെ മത്സരിച്ചാണ് ജയിച്ചതും. തുടർന്ന് ജില്ലാ പഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്ക്  മത്സരിച്ചപ്പോഴും ഈ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല.

മഞ്ചേശ്വരത്തെ ജനങ്ങൾ ഐക്യത്തോടെ ജീവിക്കാനാഗ്രഹിക്കുന്നവരാണ്. ഇപ്പോഴുണ്ടായിരിക്കുന്നത് രാഷ്ട്രീയോദ്ദേശത്തോടെയുള്ള അക്രമങ്ങളാണ്.കടമ്പാറിലും കുഞ്ചത്തൂരും ഉണ്ടായ അക്രമങ്ങൾ ആർ എസ്  എസ് ആസൂത്രണം ചെയ്തതാണ്/.ഇതിനു നേതൃത്വം നൽകിയ പ്രമുഖ ബി ജെ പി യുവ നേതാവിനെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് താൻ സർവ കക്ഷി  സമാധാന യോഗത്തിൽ ആവശ്യപ്പെട്ടത്.കാസറഗോഡ് എ എസ് പി വിളിച്ചുചേർത്ത യോഗത്തിൽ പോലീസ് ഉദ്യോഗസ്ഥന്മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സാന്നിധ്യത്തിൽ ശക്തമായ ഭാഷയിലാണ് ഇയാൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്. മറിച്ചു സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ പോസ്റ്റുകൾ ഇടുന്നത് സമാധാനം പുലരരുതെന്നു ആഗ്രഹിക്കുന്നവരുടേതാണ്.

കടമ്പാറിലെ ക്ഷേത്രത്തിലെ അക്രമസംഭവങ്ങൾക്കു പിന്നിൽ നാട്ടുകാർക്കാർക്കും പങ്കില്ല. അയൽ  സംസ്ഥാനത്തു നിന്ന് വന്നവരാണ് ഇതിനു പിന്നിൽ .വർഷങ്ങളായി  ഹിന്ദു മുസ്ലിം ഐക്യം നില നിൽക്കുന്ന പ്രദേശമാണിത്. ഇവിടുത്തെ പള്ളിയിലെ ഉറൂസിന് ക്ഷേത്രം ഭാരവാഹികൾ സന്ദർശനം നടത്തലും പ്രാർത്ഥനകളിൽ പങ്കെടുക്കലും വർഷ ങ്ങളായി  നടന്നുവരുന്നു. ക്ഷേത്രത്തിനെതിരായ അക്രമം അസൂത്രം ചെയ്തത്  കലാപം നടക്കണമെന്ന് ആഗ്രഹിക്കുന്ന ചിലരാണെന്നും എ കെ എം  പറഞ്ഞു. കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

keyword : akm ashraf blockpanjayath president,manjeswar communal violence, social media post, denies