മാപ്പിള കവി എ. കെ. അബ്ദുൽ ഖാദർ അനുസ്മരണം സംഘടിപ്പിച്ചു


മൊഗ്രാൽ ജനുവരി 07.2018 ●  മൊഗ്രാൽ ഇശൽ ഗ്രാമത്തിന്റെ മാപ്പിള കവിയും മാപ്പിളപ്പാട്ട് കെസ്സ പ്പാട്ട് ഗാന രചയ്താവും ഗായകനുമായിരുന്ന മുർഹൂം എ. കെ. അബ്ദുൽ ഖാദറിന്റെ 17-ാം ചരമവാർഷകത്തോടനുബന്ധിച്ച് മൊഗ്രാൽ എം. സി. അബ്ദുൽ ഖാദർ ഹാജി ചാരിറ്റബിൾ ട്രസ്റ്റ് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.

ആയിരത്തിലധികം മാപ്പിളപ്പാട്ട് ,കെസ്സ പ്പാട്ട്കൾ രചിക്കുകയും പാടുകയും ചെയ്ത വലിയൊരു കലാകാരനും, നിമിഷ കവിയുമായിരുന്നു എ. കെ. അബ്ദുൽ ഖാദറെന്ന് അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഫുട്ബോളിനും രാഷ്ട്രീയ പാർട്ടികൾക്കും 1980 - 90 കാലഘട്ടത്തിൻ ഗാനങ്ങൾ രചിച്ചിരുന്നതും പാടിയിരുന്നതും എ. കെ. അബ്ദുൽ ഖാദറായിരുന്നു. ഇത് അദ്ദേഹത്തെ ഏറെ ശ്രദ്ദേയനാക്കിയിരുന്നു. ഇശൽ ഗ്രാമം വിളിക്കുന്നു എന്ന ഹൃസ്വചിത്രത്തിന് വേണ്ടിയും അദ്ദേഹം പാടി അഭിനയിച്ചിരുന്നു. 

യോഗം കുമ്പള ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബഷീർ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഉറുദു അക്കാദമി ജന: കൺവീനർ എം. മാഹിൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി. ട്രസ്റ്റ് ചെയർമാൻ എം. സി. കുഞ്ഞഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പി. ടി. എ. പ്രസിഡന്റ് പി. എ. ആസിഫ് , എസ്. എം. സി ചെയർമാൻ അഷ്റഫ് പെർവാഡ്, എം. എം. പെർവാഡ്, ദേശീയ വേദി ജന: സെക്രട്ടറി റിയാസ് മൊഗ്രാൽ, കെ. കെ. സക്കീർ ഖത്തർ, എം. പി. അബ്ദുൽ ഖാദർ, ബി. എ. മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, അബ്ബാസ് മൊയ്ലാർ, മുഹമ്മദ് ഹനീഫ് എ. എം, മുഹമ്മദ് കുഞ്ഞി എം. എ, പി. വി. അൻവർ, ഷരീഫ് ഗെല്ലി, എന്നിവർ പ്രസംഗിച്ചു. എം. എ. മൂസ സ്വാഗതം പറഞ്ഞു.

ak-abdul-khader-memorial-mogral