ചെർക്കളയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബണ്ട്വാൾ സ്വദേശിക്ക് ദാരുണ മരണം


കാസറഗോഡ്: ജനുവരി 22 2019 : തെക്കിൽ ദേശീയപാതയിൽ ബൈക്ക് ലോറിയിലിടിച്ച് ബണ്ട്വാൾ സ്വദേശിക്ക് ദാരുണ മരണം. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ബൈക്ക് യാത്രക്കാരനായ ബണ്ട്വാൾ മുടിപ്പൂ  സ്വദേശി ഉമറുൽ ഫാറൂഖ് ദാരിമി  (42) ആണ് മരിച്ചത്.ഇദ്ദേഹം ഓടിക്കുകയായിരുന്ന ബൈക്കിന് പിന്നിൽ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മുന്നിലുണ്ടായിരുന്ന മറ്റൊരു ലോറിയിൽ ഇടിക്കുകയും ഉമറുൽ ഫാറൂഖ് റോഡിലേക്ക് തെറിച്ച്  വീഴുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഉമറുൽ ഫാറൂഖിനെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിദ്യാനഗർ പോലീസ് കേസെടുത്തു
keyword : accidentatchengala-bandvalmudippunativedie