വ്യത്യസ്ത അപകടങ്ങളിൽ രണ്ട് പേർ മരിച്ചു


ബന്തിയോട് ജനുവരി 24.2019 ● ബന്തിയോട് കുക്കാറിൽ ഉണ്ടായ അപകടത്തിൽ പേരാൽ സ്വദേശി അബൂബക്കർ സിദ്ദീഖും ആരിക്കാടിയിൽ ബൈക്കിടിച്ച് കടവത്ത് സ്വദേശിയുമാണ് മരിച്ചത്.

കുമ്പള: കുമ്പളയ്ക്കും ഉപ്പളയ്ക്കും ഇടയിൽ ദേശീയ പാതയിൽ ഇന്ന് രാവിലെയുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ രണ്ട് പേർ മരിച്ചു. ബന്തിയോട് കുക്കാർ പാലത്തിന് സമീം ബൈക്കിൽ കാറിടിച്ച് പേരാൽ സ്വദേശിയും ബന്തിയോട് താമസക്കാരനുമായ അബൂബക്കർ സിദ്ദീഖ് (38) എന്ന യുവാവാണ് മരിച്ചത്. രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ അബൂബക്കർ സിദ്ദീഖിനെ മംഗളൂറുവിലേക്ക് കൊണ്ട് പോകുന്ന വഴിയിൽ വെച്ചാണ് മരണം സംഭവിച്ചത്. പേരാൽ മമ്മുവിന്റെ മകനാണ്. ഈയടുത്താണ് ഇദ്ദേഹം ബന്തിയോട്ടേക്ക് താമസം മാറിയത്.

അതിനിടെ ഇന്ന് രാവിലെ കുമ്പള പാലത്തിന് സമീപം കാൽ നട യാത്രക്കാരനെ ബൈക്കിടിച്ച് കാസർഗോഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരിക്കാടി കടവത്ത് സ്വദേശി ബാബഞ്ഞി (70) ആണ് കാസർഗോഡ് ആശുപത്രിയിൽ വെച്ച് മരിച്ചത്.