മിനി ലോറിയിടിച്ച് വീട്ടമ്മയ്ക്ക് പരിക്ക്


കുമ്പള:ജനുവരി 12.2018 ● വീട്ടമ്മയെ മിനിലോറിയിടിച്ച് പരിക്കുകളോടെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. പേരാലിലെ  സരസ്വതി (50)ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാവിലെ മൊഗ്രാലിലാണ്  അപകടം. അപകടത്തെത്തുടർന്ന് ഇവരെ ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. പിന്നീട് പൊലീസ് എത്തി കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.
keyword : mini lorry accident house wife kumbala