മിത്തബയൽ അബ്ദുൽ ജബ്ബാർ മുസ്ല്യാർ നിര്യാതനായി


മംഗളുരു ജനുവരി 08.2018 ● ദക്ഷിണ കർണ്ണാടകയിലെ പ്രമുഖ മത പണ്ഡിതനും സുന്നീ നേതാവുമായ മിത്തബയൽ അബ്ദുൽ ജബ്ബാർ മുസ്ല്യാർ (66) നിര്യാതനായി. ബണ്ട്വാൾ ബി സി റോഡിൽ മിത്തബൈൽ സ്വദേശിയാണ് ജബ്ബാർ മുസ്ല്യാർ.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡന്റുമാണ് മിത്തബയൽ ഉന്നതാദ് എന്നറിയപ്പെടുന്ന അബ്ദുൽ ജബ്ബാർ മുസ്ല്യാർ. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ബണ്ട്വാൾ  കുടക്, മൂഡിഗരെ തുടങ്ങിയ കർണാടകയുടെ പ്രദേശങ്ങളിലും ദീർഘകാലം മുദരിസായും ഖത്തീബായും പ്രവർത്തിച്ചിട്ടുണ്ട്, കേരളത്തിലെയും കർണ്ണാടകത്തിലെയും സമസ്തയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ലളിത ജീവിതത്തിനുടമയായ മിത്തബൈൽ ഉസ്താദ് ഏറെ മിതത്വവും എളിമയും കൈമുതലാക്കിയ നേതാവായിരുന്നു. അതിനാൽ തന്നെ എല്ലാ സംഘടനകളിലും പെട്ടവരുമായും നല്ല ബന്ധം സൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

abdul, jabbar, musliyar,