ചെങ്കള ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് സ്നേഹ സ്പർശം ദിവ്യാനുഭവമായിചെർക്കള, ജനുവരി 28.2019 ● ചെങ്കള ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മാർത്തോ സ്ക്കൂൾ അങ്കണത്തിൽ വെച്ച് നടത്തിയ പാലിയേറ്റിവ് കുടുംബ സംഗമം സേനഹസപർശം ദിവ്യാനുഭവമായി. വീട്ടിൽ നിന്നും ഇറങ്ങാൻ പറ്റാത്ത കിടപ്പിലായതും, വിൽചെയറിൽ ഉള്ളർരും,മാരകരോഗങ്ങൾ ബാധിച്ചവരും,അവരുടെ ബന്ധുക്കളും സംഗമത്തിനെത്തി. പാട്ടുപാടിയും,കലാപരിപാടികൾ ആസ്വദിച്ചുംഅവർ മണിക്കുറുകളോളം സന്തേഷത്തിൽആറാടി. വീടുകളിൽ അവർ ഉണ്ടാക്കിയ കടലാസുപേന, ഫിനോയിൽ,അലക്ക് പൊടി,തുടങ്ങിയസാധനങ്ങൾ വിറ്റഴിക്കാനും സാധിച്ചു.

പരിപാടി ജില്ലാകലക്ടർ ഡോ. സജിത്ത്ബാബു ഐഎഎസ്. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം അദ്ധ്യക്ഷം വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ:ഷമീമ തൽവീർ മുഖ്യപ്രഭാഷണം നടത്തി. ഹെൽത്ത്ഇൻസ്പെക്ടർ ബി.അഷ്റഫ് സ്വാഗതം പറഞ്ഞു.90 - വയസ്സ്കഴിഞ്ഞ മാധവിഅമ്മ, വിവിധമേഖലകളിൽകഴിവ്തെളിയിച്ചമ്മനഫീസ എരിയപ്പാടി,ഹനീഫ പൈക്ക,ചന്ദ്ര പ്രസാദ് എടനീർ,നൂറുദ്ദീൻനെക്രാജെ, മിസിരിയചേരൂർ, ഹസീന കല്ലക്കട്ട' അബ്ദുല്ലകുഞ്ഞിക്കാനം ,പാലിയേറ്റിനേഴ്സ് കെ.രാധാമണി എന്നിവരെ ആദരിച്ചു. പാലിയേറ്റിരോഗികൾക്ക് 25 പുതപ്പ് നൽകിയ അൻസാറുൽഇസ്ലാം അസോസിയേഷൻ ബാലനടുക്കയെ അനുമോദിച്ചു. കാസർകോട് ജെ.പി.എച്ച് എൻ നഴ്സിംഗ് സ്കൂളിലെ വിദ്യാത്ഥികൾ;അലിബായ്,മഹമ്മൂദ് നായൻമാർമൂല,നയനസജിത് പെരിയ, അംബിക, തുടങ്ങിയവർ കലാപരിപാടികൾ അവതരിപ്പിച്ചു. ഫാ. കെ ജി.മാത്യു അൽഗ്രഹപ്രഭാഷണംനടത്തി. പഞ്ചായത്ത് വൈസ്:പ്രസിഡന്റ് ശാന്തകുമാരി, സ്റാന്റിംഗ്കമ്മിറ്റി ചെയർമാൻമാരായ ഹാജിറ മുഹമ്മദ്കുഞ്ഞി, അഹമ്മദ്ഹാജി, പഞ്ചായത്ത്മെമ്പർമാരായ സുഫൈജ,സിന്ധു,ജയശ്രി, സഫിയ,മമ്മൂഞ്ഞി,റഷീദ കാദർ, താഹിർ, ഫൈസൽ; മഹമ്മൂദ്തൈവളപ്പ്, നാസർകാട്ടുകൊച്ചി, സദാനന്ദൻ, ഓമന, പഞ്ചായത്ത്സെക്രട്ടറി, സുരേന്ദ്രൻ,ആരോഗ്യപ്രവർത്തകർ,ആശ പ്രവർത്തകർ, രോഗികളുടെ കുടുംബക്കാർ തുടങ്ങിയവർ സംസാരിച്ചു. പാലിയേറ്റീവ് നഴ്സ് രാധാമണി നന്ദിയും പറഞ്ഞു.
keyword :TheChanakalaGramPanchayatPaliyaativelovetouchbecameadivineexperience