കുമ്പള, ജനുവരി 28.2019 ● മർദ്ദനമേറ്റ പരിക്കുകളോടെ വിദ്യാര്‍ത്ഥിയെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സീതാംഗോളി മാലിക് ദീനാര്‍ കോളജ് വിദ്യാര്‍ത്ഥി മേല്‍പറമ്പ് ഒറവങ്കരയിലെ മൊയ്തീെൻറ മകന് അബ്ദുല്ല(18)യ്ക്കാണ് മര്‍ദനമേറ്റത്.
ഒന്നാം വര്‍ഷ ടി ടി എം വിദ്യാര്‍ത്ഥിയായ തന്നെ സംഘടിച്ചെത്തിയ നാലംഗ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നെന്ന് അബ്ദുല്ല ആരോപിച്ചു. മൂക്കിനും മുഖത്തും സാരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സഹപാഠികളും കോളജ് അധ്യാപകരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
keyword : StudentconfrontationatSeethangoliMalikDinarCollege-Oneisinjured
8:27 P