ചൈൽഡ് പ്രൊട്ടക്ക്റ്റ് ടിം കേരള കാസർഗോഡ് ജില്ലാ കമ്മറ്റി അനുശോചനം രേഖപ്പെടുത്തികാസറഗോഡ്, ജനുവരി 30.2019 ● ഹിദായത്ത് നഗർ സ്കൂൾ റിട്ടയേർഡ് പ്രധാനാധ്യാപകനും മഡോണ സ്കൂളിലെ സംസ്കൃതം അധ്യാപിക സുജാത ടി.വി.(ചൈൽഡ് പ്രൊട്ടക്റ്റ് ടീം കേരള കാസർഗോഡ് ജില്ലാ വനിതാ കൺവീനർ). ടീച്ചറുടെ ഭർത്താവുമായ ബാബുരാജൻ എം.ജി. ഹൃദയാഘാതം മൂലം അന്തരിച്ചു. വീടു പണിയുമായി ബന്ധപ്പെട്ട് അദ്ദേഹം നാട്ടിലായിരുന്നു. വർഷങ്ങളായി പാറക്കട്ടയിൽ കുടുംബസമേതം താമസിച്ചു വരികയായിരുന്നു. മൂവാറ്റുപുഴ പണ്ടപ്പിള്ളി എന്ന സ്ഥലത്ത് മുല്ലപ്പടി വീട്ടിൽ താമസിക്കുന്ന ആളാണ് പരേതനായ ബാബു രാജൻ എം.ജി. കാഞ്ഞൻ കാട്, ജി.എം.വി.എച്ച്.എസ്.തളങ്കര, കാസറഗോഡ് ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രൈമറി അധ്യാപകനായും ജി.യു.പി.എസ്.ചെമ്പരിക്ക, ജി.എം.എൽ.പി.സ്കൂൾ തങ്കര, ജി യു.പി.എസ്ഹിദായത്ത് നഗർ തുടങ്ങിയ സ്ഥലങ്ങളിൽ പ്രധാനാധ്യാപകനായിരുന്നു. മക്കളായ ഗായത്രി ബാബുരാജ് കെ.എം.സി. ഹോസ്പിറ്റൽ മണിപ്പാലിൽ ഫാം ഡി.യിൽ പി.എച്ച്.ഡി.യും, അപർണ ബാബുരാജ് ബി.എസ്.സി. അനസ്തീഷ്യ ആന്റ് O.T.T (ഓപ്പറേഷൻ തിയറ്റർ ടെക്നോളജി) യും പഠിക്കുന്നു. ചൈൽഡ്‌ പ്രൊട്ടകറ്റ് ടീം കേരള കാസർഗോഡ് ജില്ലാ കമ്മറ്റി അനുശോചനം രേഖപ്പെടുത്തുന്നു.
keyword : Recordedthecondolences-childprotectteam-kerala-kasaragodjillacommity