പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി അബുദാബി കമ്മിറ്റി ദശ വാർഷികവും ജനറൽ ബോഡി യോഗവും ജനുവരി 31 ന്


അബുദാബി: ജനുവരി 22,2019 : പയ്യക്കി ഉസ്താദ് ഇസ്ലാമിക് അക്കാദമി അബുദാബി കമ്മിറ്റി ജനറൽ ബോഡി യോഗവും പത്താം വാർഷികവും ജനുവരി 31 ന്  വ്യാഴാഴ്ച രാത്രി എട്ടു മണിക്ക് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വെച്ച് നടത്താൻ തീരുമാനിച്ചു . ദശ വാർഷിക പരിപാടിയിൽ ഉസ്താദ് അബ്ദുൽ ലത്തീഫ് ഫൈസൽ റഹ്മാനി ബായാർ മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും .  മദീനത്ത്  സയ്യിദ് ബായാർ ഹൗസിൽ   ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ കുമ്പള ബായാർ  അദ്ധ്യക്ഷത  വഹിച്ചു . അസീസ് പെർമുദെ  ഉത്ഘാടനം ചെയ്തു . സക്കീർ കമ്പാർ പ്രാർത്ഥന നടത്തി.  ഇബ്രാഹിം ബായിക്കട്ടെ , അഷ്‌റഫ് പാലേരി , കുഞ്ഞുമോൻ  അമ്പിക്കാന, അബ്ദുൽ ലത്തീഫ് കളായി , ഖലീൽ അഹ്മദ് മാസ്റ്റർ  തുടങ്ങിയവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഹമീദ് മാസിമാർ സ്വാഗതവും ഇബ്രാഹിം നൂതില നന്ദിയും പറഞ്ഞു.
keyword : Payyakkiusthadaademy-tenthyearceleberation-dubaicommitteegeneralbody