മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പ് മുസ്ലിം ലീഗ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നു


ബന്ദിയോട് ,ജനുവരി 25.2019 ●നിലവിലുള്ള എം.എൽ.എ , പി.ബി. അബ്ദു റസ്സാഖിന്റെ മരണം മൂലം ഒഴിവ് വന്ന മഞ്ചേശ്വരം നിയോജക മണ്ഡലത്തിലേക്കുള്ള ഉപ തിരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ ഒരുങ്ങുന്നു

ഇന്നലെ വിവിധ പരിപാടികൾക്കായി ജില്ലയിലെത്തിയ പാർട്ടി ദേശീയ സെക്രട്ടറി പി.കെ.ജെ കുഞ്ഞാലിക്കുട്ടിയോട് ജില്ലാ നേതാക്കൾ മണ്ഡലത്തിലെ സ്ഥിഗതികൾ വിലയിരുത്തുകയും, എം.എൽ.എ യുടെ അഭാവം അടുത്ത ബഡ്ജറ്റിൽ കിട്ടേണ്ട വികസന പ്രവർത്തനങ്ങൾ അടക്കം നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും അത് കൊണ്ട് ഉടൻ ഈ വിഷയത്തിൽ പരിഹാരം കണ്ടത്തെണമെന്നും ജില്ലാ നേതാക്കൾ കുഞ്ഞാലിക്കുട്ടി എം.പി യോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നത്

നേരത്തെ മണ്ഡലത്തിലെ ബി.ജെ.പി.സ്ഥാനാർത്ഥി സുരേന്ദ്രൻ മണ്ഡലത്തിൽ കള്ളവോട്ട് നടന്നു എന്ന് പറഞ്ഞു ഹൈ കോടതിയെ സമീപിച്ചിരുന്നു, അതിന്റെ വിചാരണ കോടതിയിൽ നടന്നു കൊണ്ടിരിക്കുകയാണ്. അത് കൊണ്ടാണ് ഉപ തിരഞ്ഞെടുപ്പ് നീളുന്നത്
keyword :ManjeshwarambypollapproachestheMuslimLeagueelectioncommission