മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ ഡി.വൈ.എഫ്.ഐ യുടെ യുവസാക്ഷ്യം


കാസർകോട‌്, ജനുവരി 31.2019 ● മഹാത്മാഗാന്ധിയുടെ 71-ാം രക്തസാക്ഷി ദിനമായ ജില്ലയിൽ നാല‌് കേന്ദ്രങ്ങളിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ യുവസാക്ഷ്യം സംഘടിപ്പിച്ചു. ഇന്ത്യൻ ഭരണഘടനയും കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങളും ഭീഷണി നേരിടുന്ന സാഹചര്യത്തിൽ "മതനിരപേക്ഷ ഇന്ത്യ, പുരോഗമന കേരളം' എന്ന മുദ്രാവാക്യമുയർത്തിയാണ് യുവസാക്ഷ്യം സംഘടിപ്പിച്ചത്‌. കയ്യൂർ, കാഞ്ഞങ്ങാട്, പൊയിനാച്ചി, സീതാംഗോളി എന്നിവിടങ്ങളിലായിരുന്നു  പരിപാടി. 

സീതാംഗോളിയിൽ സിപിഐഎം കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയംഗം പി കെ പ്രേംനാഥ്‌ ഉദ്‌ഘാടനംചെയ്‌തു. 55 ാം മൈയിൽ കേന്ദ്രീകരിച്ച്‌ തുടങ്ങിയ പ്രകടനത്തിൽ നൂറുകണക്കിനാളുകൾ അണിനിരന്നു.  സി എ സുബൈർ അധ്യക്ഷനായി. രാജസ്ഥാൻ സിപിഐഎം എംഎൽഎബൽവൻ പുനിയ, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ പി കെ നിഷാന്ത്‌ എന്നിവർ സംസാരിച്ചു.പി ശിവപ്രസാദ്‌ സ്വാഗതം പറഞ്ഞു.keyword :MahatmaGandhi-martyrdomday-dyfi-youthwitness