കേരളാ ജേർണലിസ്റ്റ് യൂണിയൻ മേഖലാ സംഗമം ഫെബ്രുവരിയിൽ


കാസറഗോഡ്, ജനുവരി 28.2019 ● കേരളാ ജേർണലിസ്റ്റ് യൂണിയൻ മേഖലാ സംഗമം ഫെബ്രുവരിയിൽ നടത്താൻ കാസറഗോഡ് ചേർന്ന ജില്ലാ പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. കാസറഗോഡ് ഫെബ്രുവരി ഒന്ന് മൂന്ന് മണിക്കും
കുമ്പള ഫെബ്രുവരി രണ്ട്  നാലു മണിക്കും കാഞ്ഞങ്ങാട് ഫെബ്രുവരി എട്ട് മൂന്ന് മണിക്കും നടക്കും.
കാസറഗോഡ് നടന്ന ജില്ലാ കൺവെൻഷൻ കെ.ജെ.യു സംസ്ഥാന സെക്രട്ടറി പ്രകാശൻ പയ്യന്നൂർ ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.എം.എ. സത്താർ, സൈനുൽ ആരിഫ്, താഹിർ ഉപ്പള, അബ്ദുല്ലത്തീഫ് കുമ്പള, ഐ.മുഹമ്മദ് റഫീഖ് , ധൻരാജ്, അബ്ദുൽ സുബൈർ, കെ.എ അബ്ദുല്ല, അഹമദ് ഹാശിഫ് അലി, ലത്തീഫ് ഉപ്പള, അൻ വർ ഹസൻ, ഹാറൂൻ ചിത്താരി, ജുബൈർ, ലാവണ്യ, മേഘന ദാസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ആക്റ്റിംഗ് സെക്രട്ടറി അബ്ദുല്ല കാരവൽ സ്വാഗതവും ഷരീഫ് ഏരോൽ നന്ദിയും പറഞ്ഞു.
keyword :KeralaJournalistUnionRegionalConferenceisheldinFebruary