കുമ്പളയിൽ വൻ മദ്യ വേട്ട

കുമ്പള: ജനുവരി 23 ,2019: കുമ്പളയിൽ വൻ മദ്യ വേട്ട. കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന് സമീപം കുണ്ടങ്കറടുക്കയിലാണ് വീട്ടിലെ രഹസ്യ അറയിൽ സൂക്ഷിച്ച മദ്യക്കുപ്പികൾ കണ്ടെടുത്തത്.
കാസറഗോഡ് അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ റെയ്‌ഡിൽ സീതാരാമയുടെ മകൻ അണ്ണി എന്ന പ്രഭാകറ (48)യെയാണ് അറസ്റ്റ് ചെയ്തത്. വീട്ടിനകത്തു രഹസ്യ അറകളിൽ സൂക്ഷിച്ച 180 മില്ലി ലിറ്റർ വരുന്ന  60കുപ്പി കർണാടക മദ്യവും 180 മില്ലി ലിറ്റർ വരുന്ന 32കുപ്പി ഗോവൻ മദ്യവുമാണ് പിടികൂടിയത്. എക്സൈസ് പാർട്ടിയിൽ എ.ഇ.സി മോഹൻകുമാർ, സർക്കിൾ ഇൻസ്‌പെക്ടർ ടി.എം. ശ്രീനിവാസൻ കുമ്പള റേഞ്ച് ഇൻസ്‌പെക്ടർ വി.വി. പ്രസന്നകുമാർ, പ്രിവന്റീവ് ഓഫീസർമാരായ അശോകൻ പി, കെ. കെ. ബാലകൃഷ്ണൻ, നാരായണൻ പി, സിവിൽ എക്സൈസ് ഓഫീസർമാരായ എം. എം. പ്രസാദ്, ദീനൂപ്. കെ, നൗഷാദ്. കെ, സിജിൻകുമാർ. ജെ, മൊയ്‌തീൻസാദിക്ക് എന്നിവരും ഉണ്ടായിരുന്നു.
keyword :  Heavyalcoholhunt-kumbla