'പ്രവാസി ക്ഷേമ പദ്ധതികൾ' വരുമാന പരിധി വർദ്ധിപ്പിക്കുക ; പ്രവാസി വെൽഫെയർ ഫോറംകാഞ്ഞങ്ങാട്‌, ജനുവരി 29.2019 ● കേരള ഗവർമെന്റ് പ്രവാസികളുടെ ക്ഷേമത്തിനായി നടപ്പിലാക്കുന്ന സ്വാന്ത്വനം ,കാരുണ്യം ... തുടങ്ങിയ ക്ഷേമ പദ്ധതികളുടെ നിലവിലെ വരുമാന പരിധി ഒരു ലക്ഷം രൂപയുള്ളത് മൂന്ന് ലക്ഷം രൂപയായി വർദ്ധിപ്പിക്കണമെന്ന് കാഞ്ഞങ്ങാട് ഹിറ ഓഡിറ്റോറിയത്തിൽ ചേർന്ന പ്രവാസി വെൽഫെയർ ഫോറം സർക്കാരിനോട് ആവശ്യപ്പെട്ടു. ഒരു പ്രവാസിയെ സബന്ധിച്ചിടത്തോളം നിലവിലുള്ള വരുമാന പരിധി ലഭ്യമാവുകാൻ പ്രയോഗികമായി പല പ്രയാസങ്ങളും നേരിടുന്നു. അതുകൊണ്ട് അർഹരായ പ്രവാസികൾക്ക് പോലും ഇത്തരം ക്ഷേമ പദ്ധതികൾ ഉപയോഗപ്പെടുത്താൻ സാധിക്കുന്നില്ല. വരുമാന പരിധി 3 ലക്ഷം രുപ യാ യി വർദ്ധിപ്പിച്ച് കൊണ്ട് അർഹരായ മുഴുവൻ പ്രവാസികൾക്കും ക്ഷേമ പദ്ധതികൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രവാസി തിരിച്ചറിയൽ കാർഡ്, ഇൻഷുറൻസ് പരിധിയിൽ മാരക രോഗം ബാധിച്ച പ്രവാസികളെയും ഉൾപ്പെടുത്തുക, ഇ എസ് ഐ അനുകൂല്യങ്ങൾ പ്രവാസികൾക്കും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും സംഗമം ഉന്നയിച്ചു. സംഗമം പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു ,വെൽഫെയർ ഫോറം സംസ്ഥാന ജനറൽ സിക്രട്ടരി ബന്ന മുതവല്ലൂർ , കൾച്ചറൽ ഫോറം ഖത്തർ സെക്രട്ടരി മുഹമ്മദ് കുഞ്ഞി തായലക്കണ്ടി ,വെൽഫെയർ പാർട്ടി ജില്ലാ നേതാക്കളായ മുഹമ്മദ് വടക്കേക്കര , സി എച്ച് മുത്തലിബ് , സി എച്ച് ബാലകൃഷ്ണൻ , പി കെ അബ്ദുള്ള എന്നിവർ പ്രസംഗിച്ചു. എൻ.കെ.പി ഷാഹുൽ ഹമീദ് ത്രക്കരിപ്പൂർ സ്വാഗതവും , മജീദ് നെരിക്കോടൻ നന്ദിയും പറഞ്ഞു .സംഗമത്തിൽ നോർക്ക തിരിച്ചറിയൽ കാർഡ് , പ്രവാസി ക്ഷേമ പദ്ധതികളുടെ ഫോമുകളും വിതരണം ചെയ്തു. നദീർ പി എച്ച് , മുഹമ്മദലി മുട്ടുന്തല , ഹമീദ് മേലാംകോട്, അബ്ലദുല്ലതീഫ് കുമ്പള, പി.കെ. ബഷീർ ഉദുമ, അസീസ് കൊളവയൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

keyword :ExpatriateWelfareSchemestoincreaseincomeceiling-ExpatriateWelfareForum