തൊഴിലുറപ്പ് പദ്ധതി ; തൊഴിലാളികൾക്ക് ജോബ് കാർഡ് വിതരണം നടത്തിപുത്തിഗെ, ജനുവരി 26.2019 ●ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൻ കീഴിൽ ജോലി ചെയ്യുന്ന  പുത്തിഗെ പഞ്ചായത്തിലെ  തൊഴിലാളികൾക്കുള്ള ജോബ്  കാർഡ്  വിതരണം നടത്തി.  പുത്തിഗെ പഞ്ചായത്തിലെ ബാഡൂരി ൽ  സിഡിഎസ് ചെയർപേഴ്സൻ സുന്ദരി യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വാർഡ് മെമ്പറും പഞ്ചായത്ത്  വൈസ് പ്രസിഡന്റുമായ പിബി മുഹമ്മദ്  ജോബ് കാർഡുകളുടെ  വിതരണം നിർവഹിച്ചു. ഓവർസീയർ പ്രജ്വൽ സ്വാഗതവും ലക്ഷ്മി പാടി നന്ദിയും പറഞ്ഞു.
keyword :EmploymentGuaranteeScheme-JobCardsaredistributedtothelaborers