കരീം മൗലവിയെ ആക്രമിച്ച മുഴുവൻ പ്രതികളെയും പിടികൂടണം: യൂത്ത് ലീഗ്


മഞ്ചേശ്വരം: ജനുവരി 22 ,2019 ബി.ജെ.പി. ഹർത്താൽ ദിവസം  ബായാറിലെ അബ്ദുൽ കരീം മുസ് ലിയാരെ  ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച മുഴുവൻ പ്രതികളെയും ഉടൻ പിടികൂടണമെന്ന്  മഞ്ചേശ്വരം മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രവർത്തക സമിതി ആവശ്യപ്പെട്ടു. യഥാർത്ഥ പ്രതികളെ പിടികൂടുന്നതിൽ പോലീസ് പരാജയപ്പെട്ടിരിക്കുകയാണ്.  പ്രതികളെ പിടികൂടാത്തതിന്റെ  കാര്യം പോലീസിനോട് അന്വേഷിച്ചപ്പോൾ ഏതെങ്കിലും സ്ഥലത്ത് ഒളിച്ചിരിക്കുന്നവരെ  എങ്ങിനെയാണ് പിടികൂടാൻ പറ്റുകയെന്ന മറു ചോദ്യമാണ് പോലീസ് ചോദിക്കുന്നത്. പോലീസിന്റെ ഇത്തരം നിസ്സംഗതയാണ്  അക്രമികൾക്ക് വളമാകുന്നത് . ജനുവരി 30 നകം മുഴുവൻ പ്രതികളെയും പിടികൂടിയില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് അടക്കമുള്ള പ്രക്ഷോഭ പരിപാടികൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. പ്രസിഡണ്ട് യു.കെ.  സൈഫുള്ള തങ്ങൾ അധ്യക്ഷത വഹിച്ചു.
 സംസ്ഥാന സെക്രട്ടറി എ.കെ.എം അഷറഫ്, ജില്ലാ സെക്രട്ടറി അസീസ് കളത്തൂർ, മണ്ഡലം ഭാരവാഹികളായ  മഹസൂക് ഉപ്പള, കെ.എം. അബ്ബാസ് , ബഷീർ മൊഗർ, റസാഖ് ആച്ചക്കര, പഞ്ചായത്ത് പ്രസിഡന്റുമാരായ ഹാരിസ് പാവൂർ, ഉമ്മർ ബൈങ്കിമൂല, പഞ്ചായത്ത് ജനറൽ സെക്രട്ടറിമാരായ
പി.വൈ ആസിഫ്, സി.എച്ച് ഖാദർ ,സുബൈർ , സിറാജ് , ഖലീൽ ചിപ്പാർ, ഹനീഫ് സീതാംഗോളി,ഇർഷാദ് പെർള, സെഡ് എ കയ്യാർ, മുസ്തഫ ഉദ്യാവർ,   മുഹമ്മദ് കുഞ്ഞി ഉളുവാർ,സിദ്ദീഖ് മഞ്ചേശ്വരം,സനദ് അംഗടിമുഗർ , റഹീം പള്ളം, മജീദ് പച്ചമ്പല,സിദ്ദിഖ് ദണ്ഡ ഗോളി തുടങ്ങിയവർ
പ്രസംഗിച്ചു .ജനറൽ  സെക്രട്ടറി ഗോൾഡൻ അബ്ദുൽ റഹ്മാൻ സ്വാഗതവും ബഷീർ മൊഗർ നന്ദിയും പറഞ്ഞു.
 keyword : Alltheaccused-whoattackedkarimMoulavi-shouldbeseized-youthleague