പകൽ തുണിക്കട കച്ചവടം; രാത്രിയിൽ മോഷണം ; കാസറഗോഡും മംഗളുരുവിലും നിരവധി കവർച്ചകൾ നടത്തിയ 65 കാരൻ പിടിയിൽ


മംഗളുരു ജനുവരി 06.2018 ● പകൽ തുണിക്കട കച്ചവടവും രാത്രി മോഷണത്തിനിറങ്ങുകയും ചെയുന്ന അറുപത്തഞ്ചുകാരനെ സൂര്ത്തകൽ പോലീസ് പിടികൂടി. ചിക്കമഗളൂരു സ്വദേശി അബൂബക്കറിനെയാണ് പിടികൂടിയത്. മൂന്നര ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളും രണ്ടു സ്കൂട്ടറുകളും ഇയാളിൽ നിന്ന് പിടികൂടി. ഇദ്ദേഹം കാസറഗോഡ്, മംഗളുരു . വിരാജ് പേട്ട ഭാഗങ്ങളിൽ നിരവധി മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

വീട്ടിൽ നിന്നും സ്വർണ്ണവും പണവും മോഷണം പോയതായി മംഗളൂരു എൻ. എം. പി. ടി. ജീവനക്കാരൻ സൂറത് കൽ പോലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം തെളിഞ്ഞത്.

ചിക്കമംഗളൂരുവിൽ വസ്ത്ര ക്കച്ചവടം നടത്തുന്നയാളാണ് അബൂബക്കർ .എന്നാൽ രാത്രികാലങ്ങളിൽ ഇയാൾ തന്റെ സ്കൂട്ടറിൽ മോഷണത്തിനിറങ്ങും. മംഗളുരു, പുത്തൂർ, വീരാജ് പേട്ട, കാസറഗോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് മോഷണം. പിറ്റേന്ന് പുലർച്ചെ വീട്ടിൽ തിരിച്ചെത്തകയും ചെയ്യും. യാതൊരു സംശയത്തിൽ മിടയില്ലാത്ത രീതിയിലാണ് നടപ്പെങ്കിലും ആർഭാടത്തോടെയായിരുന്നു ഈയാൾ ജീവിച്ചു വന്നിരുന്നതെന്ന് പോലിസ് പറഞ്ഞു.64-year-old thief arrested