കുമ്പള സീനിയർ ബേസിക്ക് സ്കൂളിന് മൂന്ന് കോടി രൂപയുടെ ധന സഹായം കിറ്റ്കോ പ്രതിനിധി സംഘം സ്കൂൾ സന്ദർശിച്ചു


കുമ്പള : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ആയിരം വിദ്യാർത്ഥികളിൽ കൂടുതൽ പഠിക്കുന്ന വിദ്യാലയങ്ങളിലെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാർ അനുവദിക്കുന്ന മൂന്നു കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ കിറ്റ്കോ പ്രതിനിധി സംഘം ജി.എസ്.ബി.എസ്.കുമ്പള സന്ദർശിച്ചു. എഞ്ചിനി യർമാരായ ജിസ് മാത്യു, ഗ്രീഷ്മ ,ആർക്കിടെക്റ്റായ ശ്രീതു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. കമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എൽ.പുണ്ഡരീകാക്ഷ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ.കെ.ആരിഫ്, പി.ടി.എ പ്രസിഡണ്ട് കൊ ഗു, ഹെഡ്മിസ്ട്രസ് എം.സരോജിനി, അധ്യാപകരായ കെ.വി.മനോജ്, ജോണി കെ.ജ്യ,സന്തോഷ് എൻ.കെ, ബാബു.എസ്, മോഹനൻ പി.പി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


keyword :3croreFinancialsupport-kumblaseniorbasicschool-kitcorepresentativevisitedtheschool