ഡി.വൈ.എഫ്.ഐ ജനുവരി 30 യുവ സാക്ഷ്യം സീതാംഗോളിയിൽകുമ്പള ജനുവരി 12.2018 ●  മതനിരപേക്ഷ ഇന്ത്യ പുരോഗമന കേരളം എന്ന മുദ്രാവാക്യം ഉയർത്തി ജനുവരി 30 ഗാന്ധി രക്തസാക്ഷിദിനത്തിൽ  ഡി.വൈ. എഫ്.ഐ സംസ്ഥാനത്ത് 71 കേന്ദ്രങ്ങളിൽ യുവ സാക്ഷ്യം സംഘടിപ്പിക്കും. കുമ്പള,മഞ്ചേശ്വരം, കാസറഗോഡ്,കാറഡുക്ക ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ സീതാംഗോളിയിൽ 5000 യുവജനങ്ങളെ പങ്കെടുപ്പിച്ച് യുവ സാക്ഷ്യം നടക്കും. പരിപാടി വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് പി.കെ നിഷാന്ത് ഉദ്ഘാടനം ചെയ്തു.ഡി.വൈ.എഫ്.ഐ ജില്ലാ ജോ.സെക്രട്ടറി പി.ശിവപ്രസാദ്,സാദിഖ് ചെറുഗോളി,സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം പി.രഘുദേവൻ മാസ്റ്റർ,ഡി.സുബ്ബണ്ണ ആൾവ്വ,പി.ഇബ്രാഹീം,ഡി.എൻ രാധാകൃഷ്ണൻ,കൃഷ്ണ മാസ്റ്റർ,എം.വിട്ടൽ റൈ,കെ.ബി യൂസഫ്,കെ.കെ അബ്ദുല്ല കുഞ്ഞി,പ്രിത്യുരാജ്, സജിതാ റൈ,ഹാരിസ് പൈവളിഗെ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി നാസിറുദ്ദീൻ സ്വാഗതവും ഏരിയാ സെക്രട്ടറി സി.എ സുബൈർ അദ്ധ്യക്ഷതയും വഹിച്ചു. പരിപാടിയുടെ  ചെയർമാൻ :സി.എ സുബൈറും  കൺവീനർ:പി.ശിവപ്രസാടുമായിരിക്കും
keywords - dyfi, kumbala,seethangoli,yuvasakshyam,jan30