കുമ്പളയിൽ ആൽമരത്തിന് തീപിടിച്ചു; നാട്ടുകാർ തീയണച്ചു


കുമ്പള ജനുവരി 09.2018 ● കുമ്പളയിൽ ആൽമരത്തിന് തീപിടിച്ചു. നാട്ടുകാർ തീയണച്ചു. ബുധനാഴ്ച ഉച്ചയോടെ ബദിയടുക്ക റോഡിൽ പെട്രോൾ പമ്പിനടുത്താണ് സംഭവം. 

രാവിലെ സമീപ പ്രദേശങ്ങളിൽ പുല്ലിന് ആരോ തീയിട്ടിരുന്നതായി സമീപവാസികൾ പറഞ്ഞു. ഈ തീയാണ് മരത്തിലേക്ക് പടർന്നത്. മരം കത്തുന്നത് ശ്രദ്ധയിൽ പെട്ട ചിലർ കുമ്പള പൊലീസിൽ വിളിച്ചു പറഞ്ഞെങ്കിലും പൊലീസോ അഗ്നി ശമന സേനയോ എത്തിയില്ലെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് തൊട്ടടുത്തുള്ള വീട്ടുപറമ്പിൽ നിന്ന് പൈപ്പ് വഴി വെള്ളം എത്തിച്ച് നാട്ടുകാർ തീയണക്കുകയായിരുന്നു.

kumbla, news,