'ദേശീയ പണിമുടക്ക്' എഫ്.ഐ.ടി.യു - അസെറ്റ് പോസ്റ്റ് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി


കാസറഗോഡ് ജനുവരി 08.2018 ● കേന്ദ്ര സർക്കാരിന്റെ കോർപറേറ്റ് പക്ഷ നയങ്ങൾ തിരുത്തുക, തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക, സംഘ് പരിവാർ ഫാസിസത്തിൽ നിന്ന് ഇന്ത്യയെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ജനുവരി 8, 9 തീയതികളിൽ രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കിന്റെ ഭാഗമായി കാസർഗോഡ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എഫ്.ഐ.ടി.യു. - അസെറ്റ് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച മാർച്ചും ധർണ്ണയും നടത്തി. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ഗണേഷ് വടേരി ഉദ്ഘാടനം നിർവ്വഹിച്ചു. എഫ്.ഐ.ടി.യു കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് സി. എച്ച്.മുത്തലിബ് വിഷയം അവതരിപ്പിച്ച് സംസാരിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര മുഖ്യപ്രഭാഷണം നടത്തി. സംയുക്ത സമര സമിതി ചെയർമാൻ അബ്ദുൽ ഹമീദ് കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു.

കേരള സ്റ്റേറ്റ് എം പ്ലോയീസ് മൂവ് മെന്റ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സാബിർ, കെ.എസ്.ടി.എം ജില്ലാ പ്രസിഡന്റ് പി.എസ്.അബ്ദുല്ല കുഞ്ഞി, കർഷക തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ടി.എം. കുഞ്ഞമ്പു, ടൈലറിംഗ് വർക്കേർസ് യൂണിയൻ ജില്ലാ പ്രസിഡന്റ് സാഹിദാ ഇല്യാസ്, ബിൽഡിംഗ് ആന്റ് കൺസ്റ്റ്രക്ഷൻ ലേബേർസ് യൂണിയൻ ജില്ലാ പ്രസിഡന്റ് പി.വി.ലത്തീഫ്, മൽസ്യത്തൊഴിലാളി യൂണിയൻ ജില്ലാ കൺ വീനർ ടി.കെ.അബ്ദുസ്സലാം, ഓട്ടോ മൊബൈൽ വർക്കേർസ് ആന്റ് ട്രേഡേർസ് യൂണിയൻ ജില്ലാ കൺ വീനർ ജെ.രാജൻ, ഷോപ്സ് ആന്റ് എസ്റ്റാബ്ലിഷ്മെന്റ് വർക്കേർസ് യൂണിയൻ ജില്ലാ കൺ വീനർ ടി.എം.എ‌ ബഷീർ അഹ് മദ്, കാറ്ററിംഗ് ആന്റ് ഹോട്ടൽ വർക്കേർസ് യൂണിയൻ ജിലാ കൺ വീനർ ജോയ് വെള്ളരിക്കുണ്ട്, കേരള സ്ക്രാപ്പ് വർക്കേർസ് യൂണിയൻ ജില്ലാ കൺ വീനർ കെ.വി.പത്മനാഭൻ, അൺ എയ്ഡഡ് സ്കൂൾ ടീച്ചേർസ് ആന്റ് സ്റ്റാഫ് യൂണിയൻ ജില്ലാ കൺ വീനർ മഹേഷ് മാസ്റ്റർ, വഴിയോര കച്ചവട ക്ഷേമ സമിതി ജില്ലാ കൺ വീനർ മുഹമ്മദലി ചെറുവത്തൂർ, ഫ്രറ്റേർണിറ്റി യൂത്ത് മൂവ്മെന്റ് ജില്ലാ പ്രസിഡന്റ് സുമ റാണിപുരം, വെൽഫെയർ പാർട്ടി വനിതാ വിഭാഗം ജില്ലാ കൺ വീനർ സഫിയ സമീർ, എഫ്.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് എം.ഷഫീഖ് എന്നിവർ സംസാരിച്ചു.

സംയുക്ത സമര സമിതി കൺ വീനർ കെ.കെ.ഇസ്മായീൽ സ്വാഗതവും എഫ്.ഐ.ടി.യു. ജില്ലാ സെക്രട്ടറി എ.ജെ.ജമാൽ നന്ദിയും പറഞ്ഞു.