'ഹർത്താൽ മറവിൽ കലാപം' കുമ്പളയിൽ സമാധാനക്കമ്മിറ്റി യോഗം ചേർന്നു. ബി.ജെ.പി വിട്ടു നിന്നു


കുമ്പള ജനുവരി 07.2018 ●  ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഹർത്താൽ നടത്തിയതോടനുബന്ധിച്ച് ജില്ലയിൽ ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് കാസറഗോഡ് ജില്ലാ പോലീസ് മേധാവി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ സമാധാനക്കമ്മിറ്റി യോഗങ്ങളുടെ ഭാഗമായി കുമ്പളയിൽ സമാധാനക്കമ്മിറ്റി യോഗം ചേർന്നു. ബി.ജെ.പി. ഒഴികെയുള്ള എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു.പോലീസ് പക്ഷപാതപരമായി പെരുമാറുന്നു എന്ന് പറഞ്ഞ് ജില്ലയിലുടനീളം ബി.ജെ.പി. സമാധാനക്കമ്മിറ്റി യോഗത്തിൽ നിന്ന് വിട്ടു നിന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ് റഫ്, കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ പുണ്ടരികാക്ഷ, സി.എ.സുബൈർ, സുന്ദര ആരിക്കാടി, കെ.കെ.അബ്ദുല്ലക്കുഞ്ഞി, അസീസ് കൊട്ടൂടൽ, വിക്രം പൈ, കെ.രാമകൃഷ്ണൻ, അബ്ദുല്ലത്തീഫ് കുമ്പള, കെ.സി. മോഹനൻ, സുകേഷ് ഭണ്ഡാരി, ലോകനാഥ് ഷെട്ടി, മുനീർ, മൻസൂർ, എം.ഗോപി, അൻ വർ, കെ.എം അബ്ബാസ്, സി.മുഹമ്മദ്, അബ്ദുൽ സത്താർ, മുഹമ്മദ് ഹാജി, ഹസൈനാർ ഹാജി, ഷാഹുൽ ഹമീദ്, വി.പി. അബ്ദുൽ ഷുക്കൂർ, ബി.എം.മുസ്തഫ, ജയപ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു. കുമ്പള സി.ഐ.കെ പ്രേം സദൻ സ്വാഗതം പറഞ്ഞു. ഡി.വൈ.എസ്.പി നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.