വയോധികനെ തടഞ്ഞു നിർത്തി മർദ്ദിച്ചതായി പരാതി

കുമ്പള ജനുവരി 08.2018 ● വയോധികനെ തടഞ്ഞു നിർത്തി മർദ്ദിച്ചതായി പരാതി. കളത്തൂർ നെല്ലിയടുക്കയിലെ അബൂബക്കറിനാണ് മർദ്ദനമേറ്റത്. ഞായറാഴ്ച രാത്രി കളത്തൂരിൽ വച്ചാണത്രെ അക്രമണം ഉണ്ടായത്. സംഭവത്തിൽ കളത്തൂരിലെ മുരളിക്കും കണ്ടാലറിയാവുന്ന മറ്റു മൂന്നു പേർക്കുമെതിരെ പൊലീസിൽ പരാതിപ്പെട്ടു.

kumbla, attacked,