അര കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി


കുമ്പള: ഡിസംബര്‍ 07.2018. അര കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കുമ്പള ശാന്തിപ്പള്ളയിലെ അബ്ദുൽ റശീദ് ആണ് അറസ്റ്റിലായത്.
കുമ്പള റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി.വി.പ്രസന്ന കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ വലയിലാക്കിയത്. കുമ്പള ടൗണിൽ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അറസ്റ്റ്. 

പ്രിവന്റീവ് ഓഫീസർ ബാലകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ലിജു, ശരത്, സുധീഷ്, നിഖിൽ, പവിത്രൻ ഡ്രൈവർ സുമോദ് കുമാർ എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Youth held with Ganja, kumbla, kasaragod, kerala, news, transit-ad.