പ്ലാവിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചുകാസറഗോഡ്: ഡിസംബര്‍ 05.2018ചക്ക പറിക്കുന്നതിനിടയിൽ പ്ലാവിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെട്ടുംകുഴിയിലെ പരേതനായ ഇല്യാസ്- ഹാജിറ ദമ്പതികളുടെ മകൻ മുഹമ്മദ് റഫീഖ് (26 ) ആണ് മരിച്ചത്. കഴിഞ്ഞ മെയ് മാസത്തിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് ചക്ക പറിക്കുന്നതിനിടെ കാൽ തെറ്റി താഴെ വീണ്  പരിക്കേൽക്കുകയായിരുന്നു.  സഹോദരങ്ങൾ : അഷ്‌റഫ്, ഹാരിസ്, ഇബ്രാഹിം, കബീർ, റഹ്മാൻ ഷംസീന ഖദീജ, മിസിരിയ.

kasaragod, kerala, news, GoldKing-ad, Obituary, Death, Youth dies after injured from falling tree.