കാറിൽ കടത്തുകയായിരുന്ന കർണ്ണാടക നിർമ്മിത വിദേശമദ്യവുമായി യുവാവിനെ കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തുകുമ്പള: ഡിസംബര്‍ 18.2018. കാറിൽ കടത്തുകയായിരുന്ന കർണ്ണാടക നിർമ്മിത വിദേശമദ്യവുമായി യുവാവിനെ കുമ്പള എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മുണ്ട്യത്തടുക്ക ജാഗമൂല സ്വദേശി ധനരാജ് (30) എന്ന യുവാവിനേയാണ് കുമ്പള റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ വി. വി.പ്രസന്ന കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. കുമ്പള ബദിയടുക്ക റോഡിൽ സെന്റ് മോണിക്ക ചർച്ചിന് മുൻ വശം കൃഷ്ണ നഗറിൽ വാഹന പരിശോധനക്കിടെയാണ് കാറിൽ കടത്തുകയായിരുന്ന മദ്യം പിടികൂടിയത്.  

നൂറ്റിയെമ്പത് മില്ലി ലിറ്റർ വരുന്ന നൂറ്റിതൊണ്ണൂറ്റി രണ്ടു കുപ്പികളാണ് കാറിൽ സൂക്ഷിച്ചിരുന്നത്. കെ.എൽ.24 ക്യു.6486 ഹ്യുണ്ടായ് ഇയോൺ കാർ കസ്റ്റഡിയിൽ എടുത്തു. 

എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.കെ.ബാലകൃഷ്ണൻ, എസ്.ജേക്കബ്, സിവിൽ എക്സൈസ് ഓഫീസർമാരായ ജി.എസ്.ലിജു, പി.വി.സുധീശ്, കെ.പി.ശരത്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ വി.ശാലിനി, കെ.സജ്ന ഡ്രൈവർ സുമോദ് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്.

kasaragod, kerala, news, kids camp ad, kumbla, Youth arrested with liquor.