കഞ്ചാവുമായി യുവാവ് അറസ്റ്റിൽ; ഒരാൾ ഓടി രക്ഷപ്പെട്ടു


കുമ്പള: ഡിസംബര്‍ 31.2018. നൂറ് ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. കോയിപ്പാടി കടപ്പുറത്തെ മുഹമ്മദലി (33)യാണ് അറസ്റ്റിലായത്. ഇയാളുടെ കൂട്ടാളി ഷിറിയയിലെ മുഹമ്മദ് ഇഖ്ബാൽ (24) ഓടി രക്ഷപ്പെട്ടതായി എക്സൈസ് അറിയിച്ചു. കുമ്പള എക്സൈസ് ഇൻസ്പെക്ടർ വി.വി.പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ കുമ്പളയിൽ വച്ചാണ് മുഹമ്മദലിയെ അറസ്റ്റ് ചെയ്തത്. 

പ്രിവന്റീവ് ഓഫീസർമാരായ കെ കെ ബാലകൃഷ്ണൻ, ജേക്കബ്, സിവിൽ ഓഫീസർമാരായ കെ.ശരത്, ടി. വി. സുധീഷ് എന്നിവർ  സംഘത്തിലുണ്ടായിരുന്നു.

kumbla, kasaragod, kerala, news, GoldKing-ad, Youth arrested with ganja; one escaped.