ലോക എയ്ഡ്സ് ദിനം ആചരിച്ചു


കുമ്പള: ഡിസംബര്‍ 01.2018കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനാചാരണപരിപാടി കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുണ്ഡരീകാക്ഷ ഉദ്ഘാടനം ചെയ്തു. ഡോ.രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എ. കെ ആരിഫ് മുഖ്യാതിഥിയായി. ഹെൽത്ത്‌ ഇൻസ്പെക്ടർ ചന്ദ്രൻ എൽ എച് എസ് ജയമ്മ, എൽ എച് ഐ ശാരദാമണി എന്നിവർ സംസാരിച്ചു.

എയ്ഡ്സ് ദിന പ്രതിജ്ഞ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബാലചന്ദ്രൻ.സി.സി. ചൊല്ലിക്കൊടുത്തു. എയ്ഡ്സ് ലോഗോ ദീപ ജ്വലനം പ്രസിഡന്റ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എന്നിവർ നിർവഹിച്ചു. പ്രോഗ്രാമിന് ഹെൽത്ത് ഇൻസ്‌പെക്ടർ ചന്ദ്രൻ, ജൂ.ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രീജിത്ത്, ജോഗേഷ്, ബാലചന്ദ്രൻ, ഐ സി.ടി സി.കൗൺസിലർ അജി, പി.ആർ.ഒ ശങ്കർ ഗണേഷ് എന്നിവർ നേതൃത്വം നൽകി.
kasaragod, kerala, news, skyler-ad, World aids day marked.