വിമുക്തി ഫുട്ബോൾ മത്സരത്തിൽ ഒലിവ് ബംബ്രാണയ്ക്ക് ജയം


ഉപ്പള:  ഡിസംബര്‍ 08.2018. കേരള സർക്കാർ ലഹരി വർജ്ജന മിഷൻ 'വിമുക്തി' യുടെ പ്രചരണത്തിന്റെ ഭാഗമായി ഉപ്പള മണ്ണംകുഴി ഗോൾഡൻ അബ്ദുൽ ഖാദർ മെമ്മോറിയൽ സ്റ്റേഡിയത്തിൽ നടന്ന ഫുട്ബോൾ മൽസരത്തിൽ :ഒലിവ് ബംബ്രാണ' ജേതാക്കളായി. എക്സൈസ് വകുപ്പ് കുമ്പള റെയ്ഞ്ച് ആണ് മൽസരം സംഘടിപ്പിച്ചത്. ടൂർണമെൻ്റിൽ ഫ്രണ്ട്സ് മഞ്ചേശ്വരത്തെ തോൽപ്പിച്ചാണ് ഒലീവ് ബംബ്രാണ ജയം കരസ്ഥമാക്കിയത്.

കേരള സർക്കാർ മദ്യം മയക്കുമരുന്ന് ലഹരിക്കെതിരെ നടത്തുന്ന ബോധവൽക്കരണ പരിപാടിക്ക് വ്യത്യസ്ഥ രീതിയിലുള്ള പരിപാടികളാണ് കടത്തിക്കൊണ്ടിരിക്കുന്നത്. കുമ്പള പഞ്ചായത്തിലെ പ്രമുഖ ടീമാണ് ഒലിവ് ബംബ്രാണ.


Vimukthi football; Olive bambrana wins, uppala, kasaragod, kerala, news, alfalah ad.