വിദ്യാലയം വീട്ടിലേക്ക്


ലോക ഭിന്നശേഷി വാരാചാരണത്തിന്റെ ഭാഗമായി "വിദ്യാലയം വീട്ടിലേക്ക്" എന്ന പദ്ധതി , കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പുണ്ഡരികാക്ഷ ഉദ്ഘാടനം ചെയ്യുന്നു
മൊഗ്രാൽ: ഡിസംബര്‍ 01.2018. ലോക ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച് 'വിദ്യാലയം വീട്ടിലേക്കു' എന്ന  പദ്ധതിയുടെ  ഭാഗമായി  ജി വി എച് എസ് എസ്   മൊഗ്രാലിലെ നഫീസത്ത്‌ മിർഷാനയുടെ വീട്ടിലേക്കു കുമ്പള ഗ്രാമ പഞ്ചായത്ത്  പ്രതിനിധികളും, സ്കൂൾ  അധികൃതരും കടന്നു  ചെന്നു. സെറിബ്രൽ പാൾസി പിടിപെട്ട് വീൽചെയറിൽ കഴിയുന്ന മിർഷാനയെ മാനസികമായി പിന്തുണ നൽകാനായിരുന്നു അവർ വീട്ടിൽ എത്തിയത്. 

ചടങ്ങിൽ കുമ്പള  ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എ കെ ആരിഫ് അദ്ധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. പുണ്ടരികാക്ഷ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ഹെഡ്മാസ്റ്റർ മനോജ്‌ കുമാർ സി, സ്‌കൂൾ എസ് എം സി ചെയർമാൻ അഷ്റഫ് പെർവാഡ്, മുകുന്ദൻ മാഷ്, ഖാദർ മാഷ്, മജീദ് പച്ചമ്പള, ഉമ്മർ രാജാവ്, റംല പി എച്ച്‌, സ്‌കൂൾ കൗൺസിലർ ശബ്നം ബഷീർ എന്നിവർ ആശംസകൾ നേർന്നു. 

റിസോഴ്സ്‌ ടീച്ചർ ആയ ബിൻസി മോൾ സ്വാഗതവും, മിർഷാനയുടെ പിതാവ് കരീം മൗലവി നന്ദിയും പറഞ്ഞു. നന്ദി പ്രസംഗത്തിൽ മിർഷാനക്ക് ഒരു ഇലക്ട്രോണിക് വീൽ ചെയർ കിട്ടിയിരുന്നെങ്കിൽ എന്ന ആഗ്രഹവും പ്രകടിപ്പിച്ചു. തുടർന്ന് മൊഗ്രാൽ സ്‌കൂൾ അധ്യാപകരായ ഷാഹിദ് മാഷ് , ഷംസീന ടീച്ചർ, ഖാദർ മാഷ് എന്നിവർ മിർഷാനക്ക്‌ ക്ലാസുകൾ എടുത്തു.

mogral, kasaragod, kerala, news, 'Vidyalayam Veettilekk' project.