വേണുഗോപാലൻ നായരുടെ മരണ മൊഴി പുറത്ത്; ആത്മഹത്യ ചെയ്തത് ജീവിതം മടുത്ത്; ഹർത്താൽ പ്രഖ്യാപിച്ച ബി.ജെ.പി വിഷമ വൃത്തത്തിൽ


തിരുവനന്തപുരം ഡിസംബര്‍ 13.2018 ● വേണുഗോപാലൻ നായരുടെ മരണ മൊഴി പോലീസ് പുറത്ത് വിട്ടു.  ആത്മഹത്യ ചെയ്തത്  ജീവിതം മടുത്ത് എന്നാണ് അദ്ധേഹം മൊഴി നൽകിയത്. ഇതോടെ ഹർത്താൽ പ്രഖ്യാപിച്ച ബി.ജെ.പി വിഷമ വൃത്തത്തിലായി.

ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു വേണുഗോപാലന്‍ നായരുടെ മൊഴി. മരിക്കുന്നതിന് തൊട്ടു മുന്‍പ് പൊലീസ് രേഖപ്പെടുത്തിയ മൊഴിയാണ് ഇത്. ശബരിമല പ്രശ്നമോ പ്രതിഷേധമോ മൊഴിയില്‍ പറയുന്നില്ല എന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താലാണ്.

ഇന്ന് പുലര്‍ച്ചെയാണ് വേണുഗോപാലന്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സ്വയം തീകൊളുത്തിയത്. തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ നിലയിൽ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു
venugopalan-nayar-suicide