ജില്ലാവാഫി വിദ്യാർത്ഥികൾ വൃദ്ധസദനം സന്ദർശിച്ചു


ബന്തിയോട്: ഡിസംബര്‍ 30.2018. ഉറ്റവർ ഉപേക്ഷിച്ച് വൃദ്ധസദനത്തിൽ താമസിക്കുന്നവർക്ക് സ്നേഹ തണലേകി വാഫി  വിദ്യാർത്ഥികൾ .ഡബ്ല്യൂ എസ് എഫ് കാസർകോട് ജില്ല വിദ്യാർത്ഥി സംഘടനയാണ് ഇതിന് നേതൃത്വം നൽകിയത്. പള്ളിക്കര ചരക്കപാറയിലെ മറിയാഭവനാണ് സന്ദർശിച്ചത്. അഗതികൾക്ക് പലഹാരങ്ങളുമായി സന്ദർശിച്ച വിദ്യാർത്ഥികൾ കലാവിരുന്നുകളും  സാന്ത്വനവുമായി മണിക്കൂറുകളോളം അവിടെ ചെലവഴിച്ചു. 

ഗാനാലാപനവും സാന്ത്വന വാക്കുകളും മറിയാഭവൻ നിവാസികൾക്ക് ആശ്വാസമേകി. അറബിക് കോളേജ് വിദ്യാർത്ഥികൾ ആദ്യമായാണ് മറിയാഭവൻ  സന്ദർശിക്കുന്നതെന്ന് ടെസ്റ്റംഗം പോൾ എബ്രഹാം സൂചിപ്പിച്ചു. ജോസഫ്-ലീല ദമ്പതികൾ സ്ഥാപിച്ച ടെസലി ട്രെസ്സിന് കീഴിൽ പ്രവർത്തിക്കുന്ന മറിയാഭവൻ അമേരിക്കയിൽ കാറപകടത്തിൽ മരണപ്പെട്ട മക്കളുടെ സ്മരണാർത്ഥമാണ്. മക്കളും കുടുംബക്കാരും ഉപേക്ഷിച്ച ഇരുപതോളം    വ്യദ്ധന്മാർ ഇവിടെ താമസിക്കുന്നുണ്ട് . 

വിവിധ സ്ഥലങ്ങളിൽ ഇത്തരം ഒരുപാട് സാമുഹിക പ്രവർത്തനങ്ങളിൽ സജീവമാണ് ഈ വിദ്യാർത്ഥികൾ. കേരളത്തിനകത്തും പുറത്തുമായി മതഭൗതിക സമന്യയ വിദ്യാഭ്യാസ രംഗത്ത് 80 ഓളം കോളേജുകളുള്ള കോഓർട്നേഷ്യൻ ഓഫ് ഇസ്ലാമിക് കോളേജി (സി ഐ സി)ൻറെ പാഠ്യപദ്ധതി പ്രകാരം ഡിഗ്രി വിദ്യാർഥികൾക്കുള്ള 192 മണിക്കൂർ നിർബന്ധിത സാമൂഹ്യസേവനത്തിന് ഭാഗമായാണ് വാഫി കോളേജ് വിദ്യാർഥികൾ സേവനം നടത്തിയത്.

സാമൂഹിക പ്രതിബദ്ധത കുറഞ്ഞുവരുന്ന വർത്തമാന കാലസമൂഹത്തിൽ സാമൂഹ്യ സേവനത്തിനായി മികച്ച അവസരമാണ് വിദ്യാർഥികൾക്കായി സി ഐ സി ഒരുക്കിയിരിക്കുന്നത്. നാടിൻറെ പലഭാഗത്തും നടക്കുന്ന വിദ്യാർത്ഥികളുടെ സേവനങ്ങൾ പ്രശസ്തി ഏറിവരികയാണ്. വീട് നിർമാണം, പരിസര ശുചീകരണം, വിവിധ വിഷയങ്ങളിൽ ക്ലാസ്  അവതരണം തുടങ്ങിയ എല്ലാ മേഖലകളിലും ഈ വിദ്യാർത്ഥികൾ സജീവമായി രംഗത്ത് വരുന്നു.

bandiyod, kasaragod, kerala, news, Vafi students visited old age home .