ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തട്ടി ടിപ്പർ കത്തി നശിച്ചു; ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു


ഡിസംബര്‍ 29.2018. ഹൈടെൻഷൻ വൈദ്യുതി ലൈനിൽ തട്ടി ടിപ്പർ കത്തി നശിച്ചു. ഡ്രൈവറും ക്ലീനറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മംഗളുരുവിനടുത്ത് അടയാറിലാണ് സംഭവം. മണ്ണ് കൊണ്ടു പോകുകയായിരുന്ന ടിപ്പർ  ലോറി മണ്ണിറക്കുന്നതിനിടെയാണ് വൈദ്യുത കമ്പിയിൽ തട്ടിയത്. തുടർന്ന് തിപിടിക്കുകയും പകുതിയിലധികം കത്തി നശിക്കുകയും ചെയ്തു. നേർളകട്ടെയിലെ യശോധറിന്റെ ഉടമസ്ഥതയിലുള്ളതാണ് ടിപ്പർ. ഒരു ലക്ഷത്തി ഇരുപത്തയ്യായിരം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

mangalore, news, jhl builders ad, ദേശീയം, മംഗലുറു, Tipper burnt after hits electric post.