പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുനിൽ അറോറ ചുമതലയേറ്റു


ഡിസംബര്‍ 02.2018. പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുനിൽ അറോറ ചുമതലയേറ്റു. ശനിയാഴ്ച ഒ.പി. റാവത്ത്, രാജിവെച്ചതിനാലാണ് സുനിൽ അറോറ സ്ഥാനമേറ്റത്. ചാർജ് ഏറ്റെടുത്ത ശേഷം അറോറ തന്റെ ഓഫീസിൽ ഒരു പത്രസമ്മേളനം നടത്തി. ഒരു മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോ  ഇ.സിക്കോ ആറു വർഷം വരെ കാലാവധി ഉണ്ടായിരിക്കാം. അല്ലെങ്കിൽ 65 വയസുവരെ കാലാവധിയുണ്ട്. മുമ്പ് ഏതാണോ ആദ്യം അത് അനുസരിച്ചായിരിക്കും കാലാവധി. രാ​ജ​സ്ഥാ​ൻ കേ​ഡ​ർ 1980 ബാ​ച്ച് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​റോ​റ. ക​ഴി​ഞ്ഞ സെ​പ്‌​റ്റം​ബ​ർ മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ണ​റാ​ണ് അ​റോ​റ. വാ​ർ​ത്താ​വി​നി​മ​യ വ​കു​പ്പ് സെ​ക്ര​ട്ട​റി, നൈ​പു​ണി വി​ക​സ​ന വ​കു​പ്പ് സെ​ക്ര​ട്ട​റി, വ്യോ​മ​യാ​ന വ​കു​പ്പ് ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി, ഇ​ന്ത്യ​ൻ എ​യ​ർ​ലൈ​ൻ​സ് ചീ​ഫ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ​ന്നീ ചു​മ​ത​ല​ക​ൾ അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്. 2005-2008 കാ​ല​യ​ള​വി​ൽ രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യും അ​തി​ന് മു​മ്പ് മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു.

Sunil Arora, Who Will Oversee National Polls, Takes Charge As CEC, India, news, ദേശീയം.