കുമ്പള റെയിൽവേ സബ് വേ; പദ്ധതി പൂർത്തീകരണത്തിലേക്ക്. കുമ്പളയുടെ പ്രതിച്ഛായ മാറും


കുമ്പള, ഡിസംബര്‍ 03.2018  നിലവിലുള്ള ലെവൽ ക്രോസുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി പണി ആരംഭിച്ച കുമ്പള റെയിൽവേ സബ് വേ പദ്ധതി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കഴിഞ്ഞ മെയ് മാസത്തിൽ ആരംഭിച്ച പണി അതിന്റെ പൂർത്തീകരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. രണ്ട് കോടി രൂപയാണ് പദ്ധതി ചിലവ്. പതിനഞ്ച് അടി വീതിയിൽ നിർമ്മിക്കുന്ന അടിപ്പാതക്ക് പന്ത്രണ്ട് അടി ഉയരമാണുള്ളത്. വെള്ളം കെട്ടി നിൽക്കാത്ത പുതിയ നിർമ്മാണരീതിയിലാണ് ഈ അടിപ്പാത നിർമ്മിക്കുന്നത്. നിർമ്മാണം പൂർത്തിയായാൽ നിലവിലുള്ള ലെവൽ ക്രോസ് അപ്രത്യക്ഷമാവും. ടൗണിനടുത്ത് കിടക്കുന്ന റെയിൽവേ സ്റ്റേഷൻ ആയതിനാൽ കുമ്പളയുടെ പ്രതിച്ഛായ തന്നെ മാറും. എന്നാൽ റെയിൽവേ സ്റ്റേഷനെ സംബന്ധിച്ചിടത്തോളം ഒരുപാട് പരാധീനതകൾ നിലവിലുണ്ട്. കഴിഞ്ഞ ദിവസം സബ് വേ നിർമ്മാണം വിലയിരുത്താനെത്തിയ ഡി.ആർ.എം.പ്രതാപ് സിങ്ങ് ഷെമിയുടെ മുന്നിൽ റെയിൽവേ പാസഞ്ചേർസ് അസോസിയേഷൻ പരാതികൾ ബോധിപ്പിച്ചിരുന്നു. റെയിൽവേ സ്റ്റേഷനടുത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസ് സ്റ്റോപ്പ്, ബോഗി പൊസിഷൻ ബോർഡ്, ബുക്കിംഗ് ക്ലർക്ക്,കൂടുതൽ ട്രയിനുകൾക്ക് സ്റ്റോപ്പ് തുടങ്ങിയ അടിഅന്തിരമായി പരിഹരിക്കേണ്ട കാര്യങ്ങളാണ് സൂചിപ്പിച്ചത്. എല്ലാം അനുഭാവപൂർവ്വം പരിഹരിച്ച് കുമ്പളയുടെ വികസനത്തിന് ശക്തിപകരും എന്നാണ് നാട്ടുകാർ പ്രത്യാശിക്കുന്നത്.subway-work-kumbla