കർണാടക പുത്തൂരിൽ രണ്ട് ബാലികമാർ കുളത്തിൽ വീണ് മരിച്ചു


പുത്തൂർ ഡിസംബര്‍ 16.2018 ● കർണാടക പുത്തൂരിൽ ബന്ധുക്കളായ രണ്ട് വിദ്യാർഥിനികൾ കുളത്തിൽ വീണ് മരിച്ചു. ബെല്ലാരെ പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട മൂല്യത്തടുക്ക എന്ന സ്ഥലത്താണ് അപകടം. മുത്തപ്പ ഗൗഡയുടെ മകൾ സഞ്ചന (11), സഞ്ചനയുടെ സഹോദരിയുടെ മകളായ പ്രജ്ഞ (12) എന്നിവരാണ് കുളത്തിൽ വീണത്. ശനിയാഴ്ച വൈകുന്നേരം വീടിനടുത്ത് കളിച്ചു കൊണ്ടിരിക്കെ അബദ്ധത്തിൽ കുളത്തിലേക്ക് വീഴുകയായിരുന്നു എന്ന് കരുതുന്നു. കൊൾതിഗെ ഗവൺമെന്റ് സ്കൂളിലെ ആറാം തരത്തിലെയും ഏഴാം തരത്തിലേയും വിദ്യാർത്ഥിനികളാണ് ഇരുവരും. ബെല്ലാരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

student-drown-in-pond