മണൽകടത്ത് ഒറ്റുകൊടുത്തതായി ആരോപിച്ച് ആക്രമണം


കുമ്പള: ഡിസംബര്‍ 31.2018. മണൽകടത്ത് ഒറ്റുകൊടുത്തതായി ആരോപിച്ച്  വിദ്യാർത്ഥിയെ ആക്രമിച്ചു. ബന്തിയോട്ടെ അബ്ബാസിന്റെ മകനും മംഗളൂരുവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥിയുമായ തഷ്‌രീക് (20) ആണ്  അക്രമത്തിനിരയായത്. 

ഞായറാഴ്ച രാത്രി 7.30 ഓടെ നയാ ബസാറിലെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കൊണ്ടിരിക്കെ അഞ്ചംഗ സംഘമാണ് ആക്രമിച്ചതെന്ന് വിദ്യാർത്ഥി പരാതിപ്പെട്ടു. ഇയാളെ  കുമ്പള ജില്ല സഹകരണ ആ ശുപത്രിയിൽ പ്രവേശിപ്പിച്ചു.

kumbla, kasaragod, kerala, news, kids camp ad, Student assaulted.