പൈവളിഗെയിൽ ശിലായുഗ പണിയായുധങ്ങൾ കണ്ടെത്തി


പൈവളിഗെ:  ഡിസംബര്‍ 18.2018. പൈവളിഗെയിൽ ശിലായുഗ മനുഷ്യർ ഉപയോഗിച്ചതായി കരുതുന്ന ഉപകരണങ്ങൾ കണ്ടെത്തി. കനിയാലയിൽ അടക്കാ തോട്ടത്തിൽ മണ്ണു മാന്തുന്നതിനിടെയാണ് പ്രാചീന ശിലാ യുഗത്തിലെ മനുഷ്യർ ഉപയോഗിച്ചതെന്ന് കരുതുന്ന ശിലകൾ കൊണ്ടുണ്ടാക്കിയ പണിയായുധങ്ങൾ കണ്ടെത്തിയത്.ബാലകൃഷ്ണ ഭട്ടിന്റെ പൊസടിഗുംപെയുടെ താഴ് വരയിലുള്ള പറമ്പിൽ നിന്നാണ് അഞ്ച് സെൻറീമീറ്റർ പതിനഞ്ച് സെന്റീമീറ്റർ നീളത്തിലുള്ള കത്തിയുടെ രൂപത്തിലുള്ള രണ്ട് ഉപകരണങ്ങൾ കണ്ടെത്തിയത്.

വിശദമായ പരിശോധനക്കായി നീലേശ്വരം നെഹ്റു കോളേജിലെ ചരിത്ര പണ്ഡിതൻ പ്രൊഫസർ നന്ദ കിഷോർ കോറോത്തും സംഘവും നാളെ സ്ഥലം സന്ദർശിക്കും.

paivailike, kasaragod, kerala, news, jhl builders ad, Stone tools found in Paivalige.