മഞ്ചേശ്വരത്തും ഷിറിയയിലും ബസുകൾക്കു നേരെ കല്ലേറ്


മഞ്ചേശ്വരം: ഡിസംബര്‍ 06.2018. മഞ്ചേശ്വരത്തും ഷിറിയയിലും ബസുകള്‍ക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. മൂന്ന് ബസുകളുടെ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്തു. ഇന്നലെ രാത്രിയിലും ഇന്നും ആയാണ് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. ഒരു ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ബസ് ഡ്രൈവര്‍ ബോര്‍ക്കളയിലെ ഇസ്മായിലിനെ കണ്ണിന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  തലപ്പാടിയില്‍ നിന്ന് ആനക്കല്ല് ബോര്‍ക്കളയിലേക്ക് പോവുകയായിരുന്ന ദേവി ബസിന് നേരെ അരിമലയില്‍ വെച്ച് കല്ലേറുണ്ടായി. ഉപ്പളയിൽ സമൂഹ്യ വിരുദ്ധർ എറിഞ്ഞ കല്ലേറ് കൊണ്ട്
മംഗളൂറു ശ്രീനിവാസ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായ കാസറഗോഡ് കളനാട് സ്വദേശി മഠത്തിൽ സൗരവ്(21)ന് പരിക്കേറ്റു.

ബൈക്കിലെത്തിയവരാണ് കല്ലെറിഞ്ഞത്. മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിന് നേരെ മഞ്ചേശ്വരം പത്താംമൈലില്‍ വെച്ച് കല്ലേറുണ്ടായി. ഗ്ലാസ് തകര്‍ന്നു. മംഗളൂരുവില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കേരള എസ്.ആര്‍.ടി.സി ബസിന് നേരെ ഷിറിയയില്‍ വെച്ച് കല്ലേറുണ്ടായി. മുന്‍ഭാഗത്തെ ഗ്ലാസ് തകര്‍ന്നു. കണ്ടാലറിയാവുന്ന  മൂന്നു പേർ ചേർന്നാണ് കല്ലെറിഞ്ഞതെന്ന് ജീവനക്കാർ കുമ്പള പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.  പൊലീസ് കേസെടുത്ത് അന്വേഷണം  ആരംഭിച്ചു.


ബാബരി മസ്ജിദ് തകർത്തതിന്റെ ഇരുപത്താറാം വാർഷികത്തോടനുബന്ധിച്ച് പോലീസ് ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ നടത്തിയിരുന്നു. പല സ്വകാര്യ ബസ്സുകളും സർവീസ് ഇടയ്ക്ക് തടസ്സപ്പെട്ടു. കെ.എസ്.ആർ.ടി.സി. ബസ്സുകളും കുറവായിരുന്നു. പോലീസ് സംരക്ഷണത്തിലാണ് ബസ് ഓടിയത്. സ്കൂളുകളും സർക്കാർ സ്ഥാപനങ്ങളും പതിവു പോലെ പ്രവർത്തിച്ചു. വൈകുന്നേരത്തോടെ പല സർവീസുകളും മുടങ്ങിയത് വിദ്യാർഥികളെ ബാധിച്ചു.
kumbla, kasaragod, kerala, news, jhl builders ad, KSRTC, Stone pelting, Case, Police, Investigation, Complaint, Stone pelting against KSRTC bus in Kumbla.